തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐഐറിലെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഗർഭിണിയാണ് എന്ന് അറിഞ്ഞുകൊണ്ട് ബലാത്സംഗം ചെയ്തുവെന്നും പുറത്തു പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി അന്വേഷണസംഘത്തിന് മൊഴി നൽകി. മാർച്ച് നാലിനാണ് രാഹുൽ യുവതിയെ ആദ്യം പീഡിപ്പിച്ചത്. മാർച്ച് 17ന് യുവതിയുടെ നഗ്ന വീഡിയോ ഫോണിൽ പകർത്തുകയും, പുറത്തു പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
2025 ഏപ്രിൽ 22 തൃക്കണ്ണാപുരത്തുള്ള ഫ്ലാറ്റിലെത്തി വീണ്ടും വീഡിയോ കാട്ടി വീണ്ടും പീഡിപ്പിച്ചു. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും ബലാത്സംഗം ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു. 2025 മെയ് 30നാണ് പത്തനംതിട്ടയിലെ സുഹൃത്ത് ജോബി വഴി ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. പിന്നീട് കൈമനത്ത് കാറിൽ വെച്ച് നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും, വീഡിയോ കോൾ വഴി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. കുഞ്ഞുണ്ടായാൽ രാഷ്ട്രീയ ഭാവി തകരുമെന്ന് രാഹുൽ പറഞ്ഞതായി പെൺകുട്ടി മൊഴി നൽകി. ഗർഭച്ഛിദ്രത്തിനായുള്ള മരുന്ന് രാഹുലിൻ്റെ സുഹൃത്താണ് ബെംഗളൂരുവിൽ നിന്ന് എത്തിച്ചതെന്നും, മരുന്ന് കഴിച്ചെന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പുവരുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.