വിവാദങ്ങൾക്ക് പിന്നാലെ ആദ്യ സന്ദർശനം; രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തി

38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ പാലക്കാട്ടേക്ക് തിരിച്ചെത്തുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽSource; Social Media
Published on

പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിലെത്തി. ലൈംഗിക ആരോപണങ്ങൾക്ക് ഉയർന്നതിന് പിന്നാലെ എംഎൽഎ ആദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ഏകദേശം 38 ദിവസത്തോളമായി എംഎൽഎ മണ്ഡലത്തിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട്. കെഎസ്‌യു ജില്ലാ അധ്യക്ഷൻ നിഖിൽ കണ്ണാടിയും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുണ്ട്.

രാഹുൽ ഇന്ന് 10.30ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. രാഹുലിൻ്റെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് മണ്ഡലത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് എംഎൽഎ അറിയിച്ചു. എന്നാൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ എംഎൽഎയെ അനുവദിക്കില്ലെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെ തടയുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com