

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മാവേലിക്കര ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ഇന്ന് രാവിലെയാണ് മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, തുടങ്ങിയവ ഉന്നയിച്ചാണ് യുവതി പരാതി നൽകിയത്.
പത്തനംതിട്ട സ്വദേശിയുടെ പരാതി ലഭിച്ചതിന് പിന്നാലെ നടത്തിയ നിർണാക നീക്കങ്ങൾക്കൊടുവിലാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്ഐടി ആണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 12.30ഓടു കൂടി രാഹുലിനെ പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.