രാജി വയ്‌ക്കേണ്ട, രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്പെൻഷനിൽ ഒതുക്കി
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
Published on

ലൈംഗിക വിവാദത്തില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കിയാണ് നേതൃത്വത്തിന്റെ നടപടി.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉള്‍പ്പടെ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസും ഘടകകക്ഷികളും.

രാഹുൽ മാങ്കൂട്ടത്തിൽ
കുട്ടികളെ പരിചരിക്കാൻ സ്ഥിരം ഡയറ്റീഷ്യനില്ല; ശിശുക്ഷേമ സമിതി സൂപ്രണ്ട് നൽകിയ കത്തിൽ തീരുമാനമെടുക്കാതെ ആരോഗ്യവകുപ്പ്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് നല്‍കേണ്ടതില്ല എന്ന തീരുമാനവും നേതൃത്വത്തില്‍ എടുത്തിട്ടുണ്ട്. സസ്‌പെന്‍ഷനില്‍ ആയതിനാല്‍ തന്നെ പാര്‍ട്ടി പരിപാടികളിലോ മണ്ഡലത്തിലെ പരിപാടികളിലോ പങ്കെടുക്കാന്‍ കഴിയില്ല.

സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും രാഹുലിനെ ഒഴിവാക്കാനുള്ള നടപടികളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു. രാഹുലിനെ ഒഴിവാക്കുന്നതിനായി ശാസ്ത്രമേളയുടെ വേദി മാറ്റി ഷൊര്‍ണൂരിലേക്ക് മാറ്റുകയും ചെയ്തു.

എംഎല്‍എ ആയതിനാല്‍ സംഘാടകസമിതിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കാന്‍ കഴിയില്ല. ശാസ്ത്രമേള പാലക്കാട് നടത്തിയാല്‍ സ്ഥലം എംഎല്‍എ സംഘാടകസമിതിയുടെ ചെയര്‍മാനോ കണ്‍വീനറോ ആകും. അതിനാലാണ് വേദി മാറ്റിയുള്ള സര്‍ക്കാര്‍ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com