"എനിക്കും കുടുംബത്തിനും എതിരെ നിന്നവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചു കൊടുക്കും, ഞാൻ ചെയ്യുന്നത് നീ താങ്ങില്ല"; രാഹുലിന്റെ ഭീഷണി സന്ദേശങ്ങള്‍ പുറത്ത്

ഈ കേസ് കോർട്ടിൽ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ? അതിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും പരിഹാസം
"എനിക്കും കുടുംബത്തിനും എതിരെ നിന്നവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചു കൊടുക്കും, ഞാൻ ചെയ്യുന്നത് നീ താങ്ങില്ല"; രാഹുലിന്റെ ഭീഷണി സന്ദേശങ്ങള്‍ പുറത്ത്
Published on: 
Updated on: 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന ചാറ്റ് ന്യൂസ് മലയാളത്തിന്. തനിക്കെതിരെ നിന്നവർക്ക് അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് രാഹുലിന്റെ ഭീഷണി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെയാണോ പേടിപ്പിക്കുന്നതെന്നും നീ എന്ത് ചെയ്താലും ഞാൻ താങ്ങും ബട്ട് നീ താങ്ങില്ലെന്നും രാഹുലിൻ്റെ ഭീഷണി.

"തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കും. കുറ്റസമ്മതം നടത്താൻ ആണ് തിരുമാനം. അങ്ങനെ ഞാൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ല. ഞാൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇമേജ് തിരിച്ചു പിടിക്കൽ ഒന്നുമല്ല മോളെ. അതൊക്കെ നിന്റെ തോന്നൽ ആണ്. ഇനി ഞാൻ ഒന്നും സറണ്ടർ ചെയ്യില്ല എന്ന തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും ബട്ട് നീ താങ്ങില്ല", എന്നും രാഹുലിൻ്റെ ഭീഷണി സന്ദേശം.

"എനിക്കും കുടുംബത്തിനും എതിരെ നിന്നവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചു കൊടുക്കും, ഞാൻ ചെയ്യുന്നത് നീ താങ്ങില്ല"; രാഹുലിന്റെ ഭീഷണി സന്ദേശങ്ങള്‍ പുറത്ത്
രാഹുലിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനു വിധേയമാക്കണം; ഇന്ന് കസ്റ്റഡി അപേക്ഷ നൽകാൻ പൊലീസ്

"നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും ദാറ്റ്സ് ആൾ. അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. ആകെ ഇപ്പോ ഇല്ലാത്തതും നീ ഇപ്പോ എക്സ്ട്രാ ചെയ്യും എന്ന് പറയുന്നതും കേസ് കൊടുക്കൽ ആണ്. ഈ കേസ് കോർട്ടിൽ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ. അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ, എന്നിട്ട് നീ നന്നായി ജീവിക്കണെ. ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോ?" നീ പ്രസ്മീറ്റ് നടത്തെന്നും രാഹുലിൻ്റെ വെല്ലുവിളി.

Related Stories

After Teen, Father Forced To Walk Naked, Cops Parade Accused Without Shirt
16കാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസ്; ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ, സമഗ്രാന്വേഷണത്തിന് സർക്കാർ
Investigation into rape cases against Rahul Mamkootathil has stalled
K.P. Sasikala speaks against the families of those who died in the Nedumbassery vehicle accident