ജാമ്യവ്യവസ്ഥ ലംഘിച്ച് അതിജീവിതയെ ഫോണിൽ വിളിച്ചു; രണ്ടാം പീഡനക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

പ്രതിഭാഗത്തിൻ്റെ സത്യവാങ്മൂലം പരിശോധിച്ച ശേഷമാകും കോടതി വാദം കേൾക്കുക
Rahul Mamkootathil
രാഹുൽ മാങ്കൂട്ടത്തിൽSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: രണ്ടാം പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യം.

രാഹുൽ വാട്ട്സ്ആപ്പ് കോൾ ചെയ്തെന്ന് യുവതി പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് ഹർജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്. പ്രതിഭാഗത്തിൻ്റെ സത്യവാങ്മൂലം പരിശോധിച്ച ശേഷമാകും കോടതി വാദം കേൾക്കുക.

News Malayalam 24x7
newsmalayalam.com