രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സോഷ്യൽ മീഡിയ റീച്ചിൽ തട്ടിപ്പ്! റിയാക്ഷനുകളിൽ കൂടുതലും പെയ്ഡ് ഐഡികൾ; തെളിവ് പുറത്തുവിട്ട് ഇടത് പ്രൊഫൈലുകൾ

റിയാക്ഷനിൽ ആദ്യത്തെ കുറച്ച് ഭാഗം കഴിഞ്ഞാൽ പിന്നെ കുറേ ഫേക്ക് ഐഡികളാണ് അരങ്ങുവാഴുന്നതെന്നാണ് ഇടത് സൈബർ ഹാൻഡിലുകളുടെ കണ്ടെത്തൽ.
Rahul Mamkoottathil
Published on
Updated on

പാലക്കാട്: കോൺഗ്രസിൻ്റെ അറിയപ്പെടുന്ന യുവനേതാവിൽ നിന്ന് പിന്നീട് വിവാദ നായകനായി മാറിയതാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാഷ്ട്രീയ ജീവിതം. കയ്യിലിരിപ്പ് കൊണ്ട് രാഷ്ട്രീയ ഭാവി ഏറെക്കുറെ നശിച്ചിരിക്കുന്ന അവസ്ഥയിലുമാണ്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പങ്കുവച്ച വീഡിയോകളുടെ റീച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ചാ വിഷയം.

'മറക്കരുത്…! നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കഴിഞ്ഞ പത്ത് വർഷം മറന്നുപോകരുത്' എന്ന ടൈറ്റിലിൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച അവസാന പോസ്റ്റിന് 138 കെ ലൈക്കും 20 ലക്ഷത്തിലേറെ വ്യൂവ്സുമാണ് ലഭിച്ചിരിക്കുന്നത്. വയനാട് ടൗൺഷിപ്പ് ഉൾപ്പടെയുള്ള വിഷയങ്ങളിലെ മുൻ വിഡിയോകൾക്കും ലഭിച്ച വലിയ റീച്ച് കൃത്രിമം കാണിച്ച് ഉണ്ടാക്കിയെടുത്തതാണ് എന്ന് തെളിവ് സഹിതം കണ്ടെത്തിയിരിക്കുകയാണ് ഇടത് സൈബർ ഹാൻഡിലുകൾ.

Rahul Mamkoottathil
"ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ ആളാണ്"; ഗണേശിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആർ ബാലകൃഷ്ണ പിള്ളയ്ക്കെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

രാഹുലിൻ്റെ വീഡിയോ പോസ്റ്റുകളിൽ കമൻ്റ് ചെയ്തിരിക്കുന്നതിലും ലൈക്ക് ചെയ്തിരിക്കുന്നതിലും ആദ്യത്തെ കുറച്ച് ഭാഗം കഴിഞ്ഞാൽ പിന്നെ കുറേ ഫേക്ക് ഐഡികളാണ് എന്നാണ് ഇടത് അനുകൂലികളുടെ കണ്ടെത്തൽ.

"എന്നാലും ഈ മാങ്കൂട്ടത്തിലിൻ്റെ ഒരു കാര്യം. തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല" ഹരിതം ഷൈജു എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചു. രാഹുലിൻ്റെ തട്ടിപ്പിൻ്റെ സ്ക്രീൻ ഷോട്ടുകളും ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ചു. വീഡിയോകളുടെ റിയാക്ഷനുകൾ പരിശോധിച്ചാൽ ആദ്യ കുറച്ച് ഭാ​ഗത്തിന് ശേഷം ഫേക്ക് ഐഡികളോ പെയ്ഡ് ഐഡികളോ ആണ്. ഈ സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിൽ രാഹുലിനെതിരെ വിമർശനം ഉയർന്നത്.

Rahul Mamkoottathil
നിയമസഭാ തെരഞ്ഞെടുപ്പ്; ഇവിഎം പോളിങ് 78.27%; അന്തിമ കണക്ക് ആയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com