പാലക്കാട്: വീണ്ടും പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് നഗരസഭയിലെ 36ാം വാർഡിലെ കുടുംബശ്രീ വാർഷിക പരിപാടിയിലാണ് രാഹുൽ പങ്കെടുത്തത്. രാഹുൽ പങ്കെടുക്കുന്ന വിവരം അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്.
നേരത്തെയും പാലക്കാട് പൊതു പരിപാടിയിൽ രാഹുൽ മാങ്കുട്ടത്തിൽ പങ്കെടുത്തിരുന്നു. പുതുതായി തുടങ്ങിയ പാലക്കാട്-ബെംഗളൂരു കെഎസ്ആർടിസി എ.സി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യാനാണ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്.
പൊതു പരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ പങ്കെടുത്തത്. ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം രാഹുൽ പങ്കെടുത്ത് ആദ്യ സർക്കാർ പരിപാടി കൂടിയായിരുന്നു അത്.