വനിതാ ടിടിഇയോട് മോശമായി പെരുമാറി; കായംകുളം സ്വദേശിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

ഞായറാഴ്ചയാണ് സംഭവം നടന്നത്
വനിതാ ടിടിഇയോട് മോശമായി പെരുമാറി; കായംകുളം സ്വദേശിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു
Published on: 
Updated on: 

എറണാകുളം: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയോട് മോശമായി പെരുമാറിയ യുവാവിനെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. കായംകുളം സ്വദേശി ആബിദിനെതിരെയാണ് എറണാകുളം സൗത്ത് റെയിൽവേ പൊലീസ് കേസെടുത്തത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ആബിദിനെ വനിതാ ടിടിഇ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതനായ യുവാവ് ടിടിഇയോട് മോശമായി പെരുമാറുകയായിരുന്നു. ട്രെയിൻ കോട്ടയം ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം.

വനിതാ ടിടിഇയോട് മോശമായി പെരുമാറി; കായംകുളം സ്വദേശിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു
കോഴിക്കോട് ബീച്ചിലെ നവജാതശിശുവിൻ്റെ മൃതദേഹം: പൊക്കിൾക്കൊടി മുറിച്ചത് മൂർച്ചയില്ലാത്ത വസ്തുകൊണ്ട്, പ്രസവം ആശുപത്രിയിലാകില്ലെന്ന് പൊലീസ്

ട്രെയിൻ എറണാകുളത്ത് എത്തിയ ശേഷമാണ് ടിടിഇ റെയിൽവേ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് കേസെടുത്തു. തുടർനടപടികൾക്കായി കേസ് കോട്ടയം റെയിൽവേ പൊലീസിന് കൈമാറും.