ചൂടിന് ആശ്വാസം; നാല് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്

ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.
Rain warning for four districts today
നാല് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടാണ്.

Rain warning for four districts today
എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തി; തെരഞ്ഞെടുപ്പ് സമയത്ത് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ നിയമിക്കുന്നില്ല

ഞായറാഴ്ചയും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും, അതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Rain warning for four districts today
വ്ളോഗര്‍ അരുണിമ നാട്ടില്‍ തിരിച്ചെത്തി; ഇന്ത്യൻ എംബസിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നന്ദിയറിയിച്ച് ഫേസ്ബുക്ക് കുറിപ്പ്
News Malayalam 24x7
newsmalayalam.com