ബിജെപിയിലും തർക്കം രൂക്ഷം; പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിച്ച് രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും

കെ. സുരേന്ദ്രൻ വിഭാഗം വി. മുരളീധരന് ഒപ്പമെന്നാണ് റിപ്പോർട്ടുകൾ
ബിജെപിയിലും തർക്കം രൂക്ഷം;  പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിച്ച് രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും
Published on: 
Updated on: 

തിരുവനന്തപുരം: നിയമസഭയിൽ പാർലമെൻ്ററി പാർട്ടി നേതാവാകാൻ ബിജെപിയിലും തർക്കം. രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. ഒരാൾക്ക് ഒരു പദവി നടപ്പിലാക്കണമെന്ന് വി. മുരളീധരൻ കേന്ദ്ര നേതാക്കളെ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റി യോഗം വെള്ളിയാഴ്ച ചേരും. ഇക്കാര്യത്തിൽ എം.ടി. രമേശ് വിഭാഗത്തിൻ്റെ പിന്തുണ രാജീവ് ചന്ദ്രശേഖറിനാണ്. എന്നാൽ കെ. സുരേന്ദ്രൻ വിഭാഗം വി. മുരളീധരന് ഒപ്പമെന്നാണ് റിപ്പോർട്ടുകൾ.

ബിജെപിയിലും തർക്കം രൂക്ഷം;  പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിച്ച് രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും
മുഖ്യമന്ത്രി പ്രഖ്യാപനം; അതൃപ്തി പരസ്യമാക്കി ലീഗ്, തർക്കമുണ്ടായത് ശരിയായില്ലെന്ന് ടി. ടി ഇസ്മായിൽ

ഇത്തവണ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് എംഎൽഎമാരെ നിയമസഭയിലെത്തിക്കാൻ ബിജെപിക്ക് സാധിച്ചു. ചാത്തന്നൂർ, കഴക്കൂട്ടം , നേമം മണ്ഡലങ്ങളിലാണ് എൻഡിഎ സ്ഥാനാർഥികൾ വിജയിച്ച് കയറിയത്. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധനയുണ്ടായില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

Related Stories

News Malayalam 24x7
newsmalayalam.com