"കിട്ടുന്നില്ല കിട്ടുന്നില്ല എന്ന് പറയരുത്"; കേരളത്തിന് തരണമെങ്കിൽ എൻഡിഎ അധികാരത്തിൽ വരണം: രാജീവ് ചന്ദ്രശേഖർ

കിട്ടുന്നില്ല കിട്ടുന്നില്ല എന്ന് പറയുമ്പോൾ എന്ത് നടപ്പാക്കി എന്ന് കൂടി പറയണമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
Rajeev Chandrasekhar
Published on
Updated on

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന് ഒന്നും കിട്ടിയിട്ടില്ല എന്ന് പ്രചരിപ്പിക്കുന്നത് എൽഡിഎഫ് സർക്കാരാണ്. 10, 11 ബജറ്റിൽ എത്രയോ കാര്യങ്ങൾ കേരളത്തിനുവേണ്ടി നൽകി. വെറുതെ പ്രഖ്യാപിച്ചിട്ട് കാര്യമില്ലല്ലോ? തന്ന കാര്യങ്ങൾ ചെയ്യാതെ ബജറ്റ് സമയത്ത് ദുഷ്പ്രചരണം ചെയ്യുകയല്ല വേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

Rajeev Chandrasekhar
"ഇത് അംബാനി-അദാനി ബജറ്റ്", "ധാതു ഖനനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്"; കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇടതുനേതാക്കൾ

നേരത്തെ തന്നതുപോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കിട്ടുന്നില്ല കിട്ടുന്നില്ല എന്ന് പറയുമ്പോൾ എന്ത് നടപ്പാക്കി എന്ന് കൂടി പറയണമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. പുതിയ പ്രോജക്ടുകൾ നടപ്പാക്കണമെങ്കിൽ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരണം. ഡബിൾ എൻജിൻ സർക്കാർ വന്നാലേ കാര്യങ്ങൾ നടക്കുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Rajeev Chandrasekhar
കേന്ദ്ര-സംസ്ഥാന ബജറ്റിൽ ഇടംനേടി 'റെയർ എർത്ത് കോറിഡോർ': ഗുണം ആർക്ക്?

ബജറ്റിൽ യുവാക്കൾക്ക് വേണ്ടി ധാരാളം അവസരങ്ങൾ ഉണ്ട്. ഇന്ത്യയിലാകെ യുവാക്കൾക്ക് ആ അവസരങ്ങൾ ലഭിക്കും. അത് ഇവിടെ നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് കപ്പാസിറ്റി വേണം. ഇതുവരെ കൊടുത്ത പദ്ധതികൾ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നില്ല. എന്നിട്ടാണോ റെയിൽവേ ഉണ്ടാക്കാൻ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. കേരളത്തിൽ എന്തുകൊണ്ട് വികസനം നടക്കുന്നില്ല എന്ന് ചർച്ചയാക്കണം. പദ്ധതികൾ നടപ്പാക്കാൻ സർക്കാറിന് കാശു വേണ്ടേ. അതിന് എകെജി സെൻ്ററിൽ നിന്ന് പണം കൊണ്ടുവരാൻ പോകുകയാണോ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com