"ഇത് സത്യമാണെന്നോ അല്ലെന്നോ തത്കാലം പറയുന്നില്ല"; കോണ്‍ഗ്രസിനെ ട്രോളി രാജീവ് ചന്ദ്രശേഖറും

കോണ്‍ഗ്രസിനെ പരിഹസിച്ച് എക്‌സില്‍ വന്ന പോസ്റ്റ് പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ
"ഇത് സത്യമാണെന്നോ അല്ലെന്നോ തത്കാലം പറയുന്നില്ല"; കോണ്‍ഗ്രസിനെ ട്രോളി രാജീവ് ചന്ദ്രശേഖറും
Published on
Updated on

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഏഴ് ദിവസമായിട്ടും മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ തീരുമാനത്തിലെത്താനാകാത്ത കോണ്‍ഗ്രസിനെ ട്രോളി ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറും.

കോണ്‍ഗ്രസിനെ പരിഹസിച്ച് എക്‌സില്‍ വന്ന ഒരു പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ട്രോള്‍. കെ.സി. വേണുഗോപാലിന്റെ പേരില്‍ ബിജെപി കേന്ദ്ര നേതൃത്വവും കേരള നേതൃത്വവും തമ്മില്‍ വടംവലി നടക്കുന്നുവെന്നാണ് എക്‌സ് പോസ്റ്റ്. കെ.സി. കേരളത്തില്‍ വേണമെന്ന് കേരള ബിജെപി ആഗ്രഹിക്കുമ്പോള്‍, ഡല്‍ഹിയില്‍ വേണമെന്ന് ബിജെപി കേന്ദ്ര നേതൃത്വവും ആഗ്രഹിക്കുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്.

ഈ പോസ്റ്റ് പങ്കുവെച്ച് കൊണ്ട്, ഈ പറഞ്ഞത് സത്യമാണോ അല്ലയോ എന്ന് പറയാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇതാണ് തന്റെ പ്രതികരണം എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ച അനന്തമായി നീണ്ടു പോകുന്നതില്‍ രസകരമായ കമന്റുകളും പോസ്റ്റുകളും മീമുകളും കൊണ്ട് നിറയുകയാണ് സോഷ്യല്‍മീഡിയ. വിമര്‍ശനങ്ങളും പരിഹാസവും തുടരുന്നതിനിടയിലും ആരാകും മുഖ്യമന്ത്രി എന്നത് ഹൈക്കമാന്‍ഡ് പറയും എന്ന് ആവര്‍ത്തിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.

"ഇത് സത്യമാണെന്നോ അല്ലെന്നോ തത്കാലം പറയുന്നില്ല"; കോണ്‍ഗ്രസിനെ ട്രോളി രാജീവ് ചന്ദ്രശേഖറും
"ട്രെയിൻ ഇപ്പോഴും സ്റ്റോപ്പിലെത്തിയിട്ടില്ല"; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനെ പരിഹസിച്ച് കെ. മുരളീധരൻ

അതേസമയം, മുഖ്യമന്ത്രി ആരാകും എന്ന പ്രഖ്യാപനം ഇന്നും ഉണ്ടാകില്ലെന്നാണ് സൂചന. ബെംഗളൂരുവിലുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ട് ദിവസത്തിനു ശേഷമേ ഡല്‍ഹിയില്‍ തിരിച്ചെത്തുകയുള്ളൂ. രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ ഇല്ല. അതിനാല്‍ ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ഇതിനിടയില്‍, ഫ്‌ളക്സുകള്‍ സ്ഥാപിക്കരുതെന്നും പരസ്പരം പോരടിക്കരുതെന്നുമുള്ള ഹൈക്കമാന്‍ഡിന്റേയും നേതാക്കളുടേയും നിര്‍ദേശവും ഫലം കാണുന്നില്ല. വി.ഡി. സതീശനും കെ.സിക്കും ചെന്നിത്തലയ്ക്കും വേണ്ടി അണികളും അനുഭാവികളും സോഷ്യല്‍മീഡിയയില്‍ പോര് തുടരുകയാണ്.

News Malayalam 24x7
newsmalayalam.com