തിരുവനന്തപുരം: സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുൻപ് പിഎസ്‌സി ചെയർമാന് നേരെ ഗവർണറുടെ അസാധാരണ നീക്കം. എം.ആർ. ബൈജുവിനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് രാജേന്ദ്ര അർലേക്കർ ശുപാർശ നൽകി. ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുൻപാണ് ശുപാർശ നൽകിയത്.
അതേസമയം, പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ ചെയ്തത് നിയമവശങ്ങൾ പരിശോധിച്ചാണെന്നാണ് റിപ്പോർട്ട്. പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടപ്പെടരുതെന്നാണ് രാഷ്ട്രപതിക്ക് അയച്ച കത്തിൽ ഗവർണർ വ്യക്തമാക്കുന്നത്. യുവമോർച്ച, എബിവിപി സംസ്ഥാന പ്രസിഡന്റുമാർ ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.
അതേസമയം, പുറത്താക്കാനുള്ള രാജേന്ദ്ര ആർലേക്കറുടെ ശുപാർശയിൽ പിഎസ്‌സി ചെയര്‍മാന്‍ നിയമോപദേശം തേടി. നാളെ പിഎസ്‌സി അടിയന്തര യോഗം ചേരുന്നുണ്ട്. എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം. ഗവര്‍ണറുടെ ശുപാര്‍ശയും ഹൈക്കോടതി നിലപാടും യോഗത്തിൽ ചര്‍ച്ച ചെയ്യും.