മഞ്ഞുരുകുമോ? ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഇന്നറിയാം

രമേശ് ചെന്നിത്തല വി.ഡി. സതീശൻ്റെ മന്ത്രിസഭയുടെ ഭാഗമാകുമോയെന്ന് ഇന്നറിയാം.
Chennithala's cabinet entry into the  will be known today
രമേശ് ചെന്നിത്തലSource: Files
Published on
Updated on

തിരുവനന്തപുരം: മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വി.ഡി. സതീശൻ്റെ മന്ത്രിസഭയുടെ ഭാഗമാകുമോയെന്ന് ഇന്നറിയാം. ആഭ്യന്തരം, ധനകാര്യം അടക്കമുള്ള പ്രധാന വകുപ്പുകള്‍ വാഗ്ദാനം നൽകിയിട്ടും കൂടെയുള്ളവരെ സംരക്ഷിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നിലപാടിലാണ് ചെന്നിത്തലയുള്ളത്.

മന്ത്രിസഭയിലെ പ്രാതിനിധ്യത്തിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് തഴയപ്പെട്ടതോടെ കടുത്ത അതൃപ്തിയിലാണ് ചെന്നിത്തലയുള്ളത്.

Chennithala's cabinet entry into the  will be known today
"വകുപ്പുകളൊന്നും മോഹിപ്പിക്കുന്നില്ല, ഒപ്പമുള്ളവർക്ക് സ്ഥാനമുറപ്പിക്കാതെ മന്ത്രിസഭയിലേക്കില്ല"; ഹൈക്കമാന്‍ഡിനോട് നയം വ്യക്തമാക്കി ചെന്നിത്തല

അതിനാൽ കൂടുതൽ ഉപാധികളാണ് രമേശ് ചെന്നിത്തല മുന്നോട്ട് വച്ചിരിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ ചെന്നിത്തല ഹൈക്കമാൻഡിനെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. താൻ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

തുടർന്ന് വി.ഡി. സതീശൻ ജോസഫ് വാഴ്ക്കനെയും അൻവർ സാദത്തിനെയും ചെന്നിത്തലയെ അനുനയിപ്പിക്കാൻ ചെന്നിത്തലയുടെ വസതിയിലേക്ക് അയച്ചിരുന്നു. തൊട്ട് പിന്നാലെ സതീശനും ചെന്നിത്തലയെ കാണാൻ വീട്ടിലെത്തി.

Chennithala's cabinet entry into the  will be known today
നിയുക്ത മുഖ്യമന്ത്രി ജന്മനാട്ടിൽ; കൊച്ചിയിലെത്തിയ വി.ഡി. സതീശന് ഉജ്വല സ്വീകരണം

തൻ്റെ നേതാവായ ചെന്നിത്തലയെ കാണാനാണ് വന്നതെന്നാണ് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുടെയും തമ്മിലുള്ള കൂടിക്കാഴ്ചയോടെ പ്രശ്നങ്ങൾ എതാണ്ട് അവസാനിച്ചതായാണ് വിവരം. ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ കെ.സി. വേണുഗോപാലുമായി ചെന്നിത്തല കൂടിക്കാഴ്ചയിൽ നടത്തിയതായും സൂചനയുണ്ട്.

News Malayalam 24x7
newsmalayalam.com