തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച വെളിപ്പെടുത്തലിൽ എസ്ഐടിക്ക് മൊഴി നൽകാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ന് മൊഴി നൽകും. സ്വർണക്കൊള്ളയും പുരാവസ്തു റാക്കറ്റും തമ്മിലുള്ള ബന്ധത്തിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ഒരാളുണ്ടെന്ന് കാട്ടിയാണ് ചെന്നിത്തല കത്ത് നൽകിയത്. വൈകിട്ട് മൂന്ന് മണിക്കാണ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകുക.