"സംഘടനയെ കോടതി കയറ്റില്ല"; അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവച്ച് രമേശ് പിഷാരടി

കോടതി പറഞ്ഞതിനാൽ മാറുന്നു എന്ന് രമേശ് പിഷാരടി പറഞ്ഞു.
"സംഘടനയെ കോടതി കയറ്റില്ല"; അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവച്ച് രമേശ് പിഷാരടി
Published on
Updated on

തിരുവനന്തപുരം: അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനം രാജിവച്ച് രമേശ് പിഷാരടി. കോടതി പറഞ്ഞതിനാൽ മാറുന്നു എന്നും സംഘടനയെ കോടതി കയറ്റില്ലെന്നും രമേശ് പിഷാരടി പറഞ്ഞു.

"സംഘടനയെ കോടതി കയറ്റില്ല"; അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവച്ച് രമേശ് പിഷാരടി
'അമ്മ' അഡ്ഹോക് കമ്മിറ്റിക്ക് വിലക്ക്; ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്ന് കോടതി

പ്രസിഡൻ്റ് ശ്വേത മേനോൻ രാജിവച്ച പശ്ചാത്തലത്തിലാണ് ചുമതലയേറ്റത്. പെട്ടെന്നൊരു അനാഥത്വം ഉണ്ടായപ്പോഴാണ് ചുമതല ഏറ്റെടുക്കേണ്ടിവന്നത്. തൻ്റെ ശബ്ദസന്ദേശം ലീക്ക് ആയതല്ല, മറിച്ച് റിലീസ് ആയതാണ്. ശ്വേത ശബ്ദസന്ദേശം പുറത്തുവിട്ടത് വ്യക്തിപരമായി വേദനിപ്പിച്ചു എന്നും രമേശ് പിഷാരടി ചൂണ്ടിക്കാട്ടി.

എറണാകുളം മുൻസിഫ് കോടതിയാണ് അഡ്ഹോക് കമ്മിറ്റിക്ക് വിലക്ക് ഏർപ്പെടുത്തിയത്. അഡ്ഹോക് കമ്മിറ്റി നിയമ വിരുദ്ധമെന്ന ശ്വേത മേനോൻ്റെ ഹർജിയിലാണ് നടപടി. ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

News Malayalam 24x7
newsmalayalam.com