യുവനടിയെ പീഡിപ്പിച്ച കേസ്; രഞ്ജിത്തിന് ജാമ്യം

എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സംവിധായകൻ രഞ്ജിത്ത്
സംവിധായകൻ രഞ്ജിത്ത്
Published on
Updated on

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ വേണം എന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി തള്ളി. കഴിഞ്ഞ ദിവസം വോട്ട് ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് പറഞ്ഞ് രഞ്ജിത്ത് കോടതിയെ സമാപിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

എറണാകുളം ജില്ല വിട്ടു പോകരുത്, 3 മാസം വരെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, കൃത്യം നടന്ന സ്ഥലത്ത് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണം എന്നീ കർശന ഉപാധികളോടെയാണ് രഞ്ജിത്തിന് ജാമ്യം നൽകിയത്.

സംവിധായകൻ രഞ്ജിത്ത്
"ലൈംഗികാതിക്രമ പരാതി വ്യാജം"; ആരോപണം നിഷേധിച്ച് രഞ്ജിത്ത്

കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ആരോപണം നിഷേധിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നത്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. റിപ്പോർട്ടിൽ രഞ്ജിത്തിൻ്റെ പേരിൽ മുമ്പുണ്ടായിരുന്ന കേസുകളും പരാമർശിച്ചിട്ടുണ്ട്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സാക്ഷികളുടെ മൊഴിയുടെയും മൊബൈൽ ടവർ അടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. സാഹചര്യ തെളിവുകൾ രഞ്ജിത്തിന് എതിരെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംവിധായകൻ രഞ്ജിത്ത്
സിപിഒ ദിവ്യശ്രീയുടെ കൊലപാതകം; പ്രതി ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം

ഷൂട്ടിങ് സൈറ്റിൽ വെച്ച് അതിക്രമം നേരിട്ട യുവതി കരഞ്ഞുകൊണ്ട് പുറത്തേക്ക് വരികയായിരുന്നെന്നും ഷൂട്ടിങ് സൈറ്റിലുള്ളവർക്ക് ഇക്കാര്യങ്ങൾ അറിയാമെന്നും കമീഷണർ കാളിരാജ് മഹേഷ് പറഞ്ഞു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് നടി കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com