
തൃശൂർ: ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്കിന് എതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ സാമ്പത്തിക ഇടപാടുകൾ ആറ് മാസത്തേക്ക് മരവിപ്പിച്ചു. നിക്ഷേപം സ്വീകരിക്കാനോ ലോൺ അനുവദിക്കാനോ അനുമതിയില്ല. നിക്ഷേപകരും സഹകാരികളും ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു.
കെപിസിസി സെക്രട്ടറി എം.പി. ജാക്സണ്‍ ആണ് ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാന്‍. ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന് ആർബിഐക്ക് പരാതി ലഭിച്ചിരുന്നു. 1996ൽ അർബൻ ബാങ്കായി ഉയർത്തപ്പെട്ട ബാങ്കിന് 71 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
കെപിസിസി സെക്രട്ടറി ചെയർമാനായ ബാങ്കിൽ നടക്കുന്നത് ഗുരുതര ക്രമക്കേടുകളാണെന്ന് പരാതിക്കാരൻ അഡ്വ. ആൻറണി തെക്കേക്കര ന്യൂസ് മലയാളത്തോട് പറഞ്ഞു. രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തിയുള്ള എം.പി. ജാക്സണിന്റെ പ്രവർത്തനം ബാങ്കിനെ പ്രതിസന്ധിയിലാക്കിയെന്നും ആൻ്റണി ആരോപിച്ചു.