റികോഡ് കേരള 2025: കേരളത്തിന്റെ ഐ ടി വികസനം ചർച്ച ചെയ്യാൻ വികസന സെമിനാർ

ഐ ടി പ്രൊഫഷണലുകള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവർക്കാണ് റികോഡ് കേരള 2025 ൽ പങ്കെടുക്കാൻ അവസരമുള്ളത്.
Recode Kerala 2025
Recode Kerala 2025Source: News Malayalam 24X7
Published on

കൊച്ചി:സംസ്ഥാന സർക്കാരിന്റെ വിഷന്‍ 2031 ന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവര സാങ്കേതിക രംഗത്തെ വളര്‍ച്ചയും ലക്ഷ്യങ്ങളും ചർച്ചചെയ്യാനായി വികസന സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28ന് കൊച്ചിയിലാണ് ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ റികോഡ് കേരള 2025 എന്ന പേരിൽ സംസ്ഥാനതല വികസന സെമിനാർ സംഘടിപ്പിക്കുന്നത്.

Recode Kerala 2025
ഇന്ത്യയിൽ ആദ്യം; ഹാക്ക്ആർട്ട്‌ത്തോൺ വേദിയായി കൊച്ചി, എഡിഎച്ച്ഡി വ്യക്തികൾക്ക് വെല്ലുവിളികൾ മറികടക്കാനുള്ള ഉത്തരമായി കൂട്ടുതാളം

ഒക്ടോബർ 28ന് രാവിലെ 9 മണിക്ക് കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന സെമിനാറില്‍ നയരൂപകർത്താക്കളും, വ്യവസായികളും സംരംഭകരും ടെക്‌നോളജി വിദഗ്ധരും പങ്കെടുക്കും. റികോഡ് കേരള 2025 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 2031 ലക്ഷ്യം വച്ചുള്ള സംസ്ഥാനത്തിന്റെ ഐ ടി റോഡ്‍മാപ്പും ചടങ്ങിൽ പുറത്തിറക്കും.

എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ ഇന്‍ഫോപാര്‍ക്ക് വികസിപ്പിച്ച പ്രീമിയം കോവര്‍ക്കിംഗ് സ്‌പേസായ ഐ ബൈ ഇന്‍ഫോപാര്‍ക്കിൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു ഐ.എ.എസ്. വകുപ്പിന്റെ നേട്ടങ്ങളും മുന്നോട്ടുള്ള പദ്ധതികളും അവതരിപ്പിക്കും.

തുടർന്ന് വിവിധ സെഷനുകളിലായി ഡിജിറ്റല്‍ ഗവര്‍ണന്‍സ്, ടെക്‌നോളജി ഇന്നവേഷന്‍, എന്റര്‍പ്രണര്‍ഷിപ്പ്, തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. നവകേരളം ലക്ഷ്യം വച്ചുള്ള ഐ.ടി. പരിസ്ഥിതി, ഇ-ഗവര്‍ണന്‍സ് മോഡലുകള്‍, സ്റ്റാര്‍ട്ടപ്പ് കൂട്ടായ്മകള്‍, ടെക്നോപാര്‍ക്ക്–ഇന്‍ഫോപാര്‍ക്ക്–സൈബര്‍പാര്‍ക്ക് വികസനം തുടങ്ങിയ വിഷയങ്ങളും സെമിനാറില്‍ പ്രധാന ചര്‍ച്ചയാകും.

Recode Kerala 2025
കുട എടുക്കാൻ മറക്കേണ്ട! കനത്ത മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഐ ടി പ്രൊഫഷണലുകള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവർക്കാണ് റികോഡ് കേരള 2025 ൽ പങ്കെടുക്കാൻ അവസരമുള്ളത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.recodekerala.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com