തിരുവനന്തപുരം: റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി നിയമിച്ചു. ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനെയും നിയമിച്ചു. വി.എൻ സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരെ ജനറൽ സെക്രട്ടറിമാരായും ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായും നിയമിച്ചു.
ഇടത് സഹയാത്രികനായിരുന്നു റെജി ലൂക്കോസ് കഴിഞ്ഞ മാസമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്നാണ് റെജി ലൂക്കോസ് അംഗത്വം സ്വീകരിച്ചത്. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്നയാളാണ് റെജി ലൂക്കോസ്. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് ബിജെപിയിൽ ചേർന്ന ശേഷം റെജി ലൂക്കോസ് പറഞ്ഞിരുന്നു.