"പുകവലിച്ച് അടുത്തെത്തി, പരാതിപ്പെടുമെന്ന് പറഞ്ഞതോടെ സുരേഷ് പ്രകോപിതനായി"; പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി പ്രതിയുടെ കാലില്‍ പിടിച്ച് മുകളിലേക്ക് കയറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
"പുകവലിച്ച് അടുത്തെത്തി, പരാതിപ്പെടുമെന്ന് പറഞ്ഞതോടെ സുരേഷ് പ്രകോപിതനായി"; പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
Published on

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും ചവിട്ടി തള്ളിയിട്ട സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പ്രതി സുരേഷ് പുകവലിച്ചു കൊണ്ട് പെണ്‍കുട്ടികളുടെ അടുത്തെത്തി. ഇത് ചോദ്യം ചെയ്തത് പെണ്‍കുട്ടികളെ ആക്രമിക്കാന്‍ കാരണമായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാറി നിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. ഇതോടെ പ്രതി പ്രകോപിതനായി പെണ്‍കുട്ടികളെ പുറത്തേക്ക് ചവിട്ടി തള്ളിയിടുകയും ചെയ്തു. അതില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി പ്രതിയുടെ കാലില്‍ പിടിച്ച് മുകളിലേക്ക് കയറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

"പുകവലിച്ച് അടുത്തെത്തി, പരാതിപ്പെടുമെന്ന് പറഞ്ഞതോടെ സുരേഷ് പ്രകോപിതനായി"; പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കൊല്ലത്ത് എ.കെ. ഹഫീസ് കോൺഗ്രസ് മേയർ സ്ഥാനാർഥി

പ്രതി ട്രെയിനില്‍ കയറുന്നതിന് മുമ്പ് മദ്യപിക്കുകയും ചെയ്തിരുന്നു. രണ്ട് ബാറുകളില്‍ നിന്നായാണ് മദ്യപിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാതില്‍പ്പടിയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടികളെ കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് തള്ളിയിട്ടതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഉടന്‍ ശസ്ത്രക്രിയ വേണ്ടെന്നും തലച്ചോറില്‍ ക്ഷതം ഉണ്ടെന്നും അത് മാറാന്‍ സമയം എടുക്കുമെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിരുന്നു.

"പുകവലിച്ച് അടുത്തെത്തി, പരാതിപ്പെടുമെന്ന് പറഞ്ഞതോടെ സുരേഷ് പ്രകോപിതനായി"; പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
'തള്ളിയിട്ടത് വാതിലിൻ്റെ സമീപത്ത് നിന്നും മാറാത്തതിനാൽ' പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി

ഞായറാഴ്ച രാത്രി എട്ടു മണിയോടെ അയന്തിപാലത്തിന് സമീപത്ത് വച്ചാണ് സംഭവം. നിലവിളി കേട്ട് മറ്റു യാത്രക്കാര്‍ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കൊച്ചുവേളിയില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് നടത്തിയ തെരച്ചിലില്‍ അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com