കോട്ടയം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ. പത്തനംതിട്ട സൈബർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിതയെ വൈകീട്ടോടെ പത്തനംതിട്ടയിൽ എത്തിക്കും.
രാഹുലിനെതിരെ ബലാത്സംഗ പരാതികൾ വന്നുതുടങ്ങിയത് മുതൽ അതിജീവിതകളെ അധിക്ഷേപിച്ച് കൊണ്ട് നിരവധി പോസ്റ്റുകൾ രഞ്ജിത പങ്കുവച്ചിരുന്നു. ആദ്യ പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ കേസിലും രഞ്ജിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രഞ്ജിത പുളിക്കനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഒന്നിന് പിറകേ ഒന്നായി മൂന്ന് ബലാത്സംഗക്കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നാത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യ അപേക്ഷയിൽ ഇന്ന് വാദം പൂർത്തിയായിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം. ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.