'ഈ ഭൂമിന്റെ പേരാണ് നാടകം'; പ്രശസ്ത നാടക കലാകാരൻ കെ.വി. വിജേഷ് അന്തരിച്ചു

നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ്
പ്രശസ്ത നാടക കലാകാരൻ കെ.വി. വിജേഷ്
പ്രശസ്ത നാടക കലാകാരൻ കെ.വി. വിജേഷ്
Published on
Updated on

കൊച്ചി: പ്രശസ്ത നാടക കലാകാരൻ കെ.വി. വിജേഷ് അന്തരിച്ചു. നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീണാണ് അന്ത്യം. നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് വിജേഷ്.

എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെയാണ് വിജേഷ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രശസ്ത നാടക കലാകാരൻ കെ.വി. വിജേഷ്
'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ... മരിക്കുന്നുള്ളത് നേരാ, മരിക്കുന്നുള്ളത് സത്യാ...' കേരളം ഏറ്റുപാടിയ വിജേഷിന്റെ വരികള്‍

നാടകപ്രേമികളുടെ പ്രിയപ്പെട്ട കലാകാരനും നാടക വിദ്യാർഥികളുടെ ഇഷ്ട അധ്യാപകനുമായിരുന്നു വിജേഷ്. ഗുരുവായൂരപ്പൻ കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് നാടക മേഖലയിലേക്ക് കടന്നുവന്നത്. ശേഷം സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം. തുടർന്ന് നാടക മേഖലയിൽ സജീവമായി.  ഭാര്യ കബനിക്കൊപ്പം തിയേറ്റർ ബീറ്റ്സ് എന്ന ഗ്രൂപ്പിലൂടെ വിദ്യാർഥികൾക്ക് നാടക പരിശീലനം നൽകിയിരുന്നു. 'കുഞ്ഞു കുഞ്ഞു പക്ഷി', 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.., പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങി മലയാളികൾ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവുമാണ്.

നിരവധി ചിത്രങ്ങൾക്ക് വേണ്ടി അഭിനയ പരിശീലന കളരികൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. മങ്കിപ്പെന്‍, മാല്‍ഗുഡി ഡെയ്‌സ്, മൈ ഗോഡ്, മൈഗ്രേറ്റ് ഫാദര്‍, ഗോള്‍ഡ് കോയിന്‍, മഞ്ചാടിക്കുരു, പുള്ളിമാന്‍, ആമി, ക്ലിന്റ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പ്രശസ്ത നാടക കലാകാരൻ കെ.വി. വിജേഷ്
'വലതുവശത്തെ കള്ളനി'ൽ ഫിലിപ്പ് ആന്റണിയായി ഗോകുൽ; ജീത്തു ജോസഫ് ചിത്രം ജനുവരി 30ന് തിയേറ്ററുകളിൽ

കോഴിക്കോട് സ്വദേശിയാണ് വിജേഷ്. ചലച്ചിത്ര നടിയും നാടകപ്രവർത്തകയുമായ കബനിയാണ് ഭാര്യ. ഏകമകൾ സൈറ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com