'മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി'; പിഎസ്‌സിയോടും സര്‍ക്കാരിനോടും വിശദീകരണം തേടി അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍

ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ പരീക്ഷകളിലാണ് തിരിമറി നടന്നത്...
'മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി'; പിഎസ്‌സിയോടും സര്‍ക്കാരിനോടും വിശദീകരണം തേടി അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ പ്രക്രിയയിലെ ക്രമക്കേടിൽ പിഎസ്‌സിയോടും സര്‍ക്കാരിനോടും വിശദീകരണം തേടി അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ പരീക്ഷകളിലാണ് തിരിമറി നടന്നത്.

'മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി'; പിഎസ്‌സിയോടും സര്‍ക്കാരിനോടും വിശദീകരണം തേടി അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍
"സലീം കുമാറിന് സ്മാരകം എന്തിൻ്റെ പേരിൽ?"; വിമർശനവുമായി മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ

ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ പ്രക്രിയ ക്രമവിരുദ്ധമെന്ന പരാതി സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ചീഫ് ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ തസ്തികകളെ കുറിച്ചാണ് ആരോപണം. പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയില്ല. ഓൺ സ്ക്രീൻ മാർക്കിങ്ങിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. ഉദ്യോഗാർഥികളുടെ മാർക്ക് ലിസ്റ്റ് മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചില്ല. ഉദ്യോഗാർഥികൾ അപേക്ഷിച്ചിട്ടും കഴിഞ്ഞ ഒരു വർഷമായി ഉത്തരക്കടലാസുകൾ കൈമാറിയില്ല. മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ നിയമന ശുപാർശ നൽകി. സംഘടനാ നേതാവിന് ഒന്നാം റാങ്ക് നൽകാൻ അട്ടിമറി നടന്നെന്നും ഉദ്യോഗാർഥികൾ ആരോപണമുയർത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com