പ്രസവത്തിനിടെ തള്ളക്കുരങ്ങ് ചത്തു, ഒറ്റപ്പെട്ട ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിന് തണലായി സിംഹക്കുട്ടികളെ രക്ഷിച്ച ദൗത്യസംഘം

പ്രത്യേകം തയാറാക്കിയ ഇൻക്യൂബേറ്റർ സംവിധാനത്തിലുള്ള കുഞ്ഞിന് ഹാൻഡ് ഫീഡിങ് ആരംഭിച്ചിട്ടുണ്ട്
പ്രസവത്തിനിടെ തള്ളക്കുരങ്ങ് ചത്തു, ഒറ്റപ്പെട്ട ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിന് തണലായി സിംഹക്കുട്ടികളെ രക്ഷിച്ച ദൗത്യസംഘം
Published on: 
Updated on: 

തിരുവനന്തപുരം: ലോകത്തിന്റെ തന്നെ ഹൃദയം കവർന്ന, സ്നേഹം കിട്ടിയ ഒരു കുട്ടിക്കുരങ്ങനെ ഓർമയില്ലേ? അതെ നമ്മുടെ സ്വന്തം 'പഞ്ച്'. ഇൻസ്റ്റഗ്രാമിലൂടെ ലോകത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രിയപ്പെട്ടവനായി മാറിയ പഞ്ച്. അമ്മയടക്കം തന്റെ കൂട്ടത്തിന്റെ സ്നേഹവും ലാളനയും പരിഗണനയും കിട്ടാതെ പോയ പഞ്ചിന് ഒരു പാവയെ കിട്ടിയതും, പിന്നീട് ഒരു കൂ‌ട്ട് കിട്ടിയപ്പോഴും ചിരിച്ചത് ഈ ലോകം മുഴുവനുമാണ്. ഇപ്പോഴിതാ അനാഥനായി ഒരു കുട്ടിക്കുരങ്ങിന്റെ വാർത്തയാണ് തിരുവനന്തപുരം മൃ​ഗശാലയിൽ നിന്നും പുറത്തുനരുന്നത്. ജന്മം നൽകിയതിന് പിന്നാലെ അമ്മ ചത്തുപോയതോടെയാണ് ഹനുമാൻ കുരങ്ങിന്റെ കുഞ്ഞ് ഒറ്റപ്പെട്ടുപോയത്.

ഈ മാസം 23നാണ് പ്രവാസത്തിനിടെ തള്ളക്കുരങ്ങ് ചത്തത്. എന്നാൽ അമ്മ പോയതോടെ ഒറ്റപ്പെട്ട കുട്ടിക്കുരങ്ങൻ ഒറ്റയ്ക്കല്ല കേട്ടോ! അതെ മുൻപ് 'സൂ'വിലെ സിംഹക്കുട്ടികളെ രക്ഷിച്ച അതെ ദൗത്യം സംഘം ഇന്ന് കുട്ടിക്കുരങ്ങിന് വേണ്ടിയാണ് ഒന്നിക്കുന്നത്. അവശനിലയിലായ കുഞ്ഞ് മൃഗശാല ആശുപത്രിയിലാണ് നിലവിലുള്ളത്. പ്രത്യേകം തയാറാക്കിയ ഇൻക്യൂബേറ്റർ സംവിധാനത്തിലുള്ള കുഞ്ഞിന് ഹാൻഡ് ഫീഡിങ് ആരംഭിച്ചിട്ടുണ്ട്. ആദ്യ ആഴ്ച വളരെ നിർണായകമാണെന്നാണ് വെറ്റിനറി ഡോക്ടർ വ്യക്തമാക്കുന്നത്.

പ്രസവത്തിനിടെ തള്ളക്കുരങ്ങ് ചത്തു, ഒറ്റപ്പെട്ട ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിന് തണലായി സിംഹക്കുട്ടികളെ രക്ഷിച്ച ദൗത്യസംഘം
മാനന്തവാടിയിൽ 12കാരിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; കാർ ഡ്രൈവർക്ക് എതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

സിംഹക്കുട്ടികളുടെ രക്ഷാദൗത്യം

ജനുവരി 21ന് നൈല - ലിയോ എന്നീ സിംഹങ്ങൾക്ക് ഉണ്ടായ കുഞ്ഞുങ്ങളെയാണ് മൃഗശാല ആശുപത്രിയിൽ ഈ സംഘം പരിപാലിച്ചത്. നൈലയുടെ കഴിഞ്ഞ പ്രസവത്തിലെ കുഞ്ഞുങ്ങൾ മരിച്ചുപോയതിനാലാണ് ഇത്തവണ അധികൃതർ കൂടുതൽ മുൻകരുതൽ എടുത്തത്. മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടായെങ്കിലും പ്രസവത്തിന് സാധാരണയിൽ കവിഞ്ഞ സമയം എടുത്തതുകൊണ്ട് കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. മൃഗശാല വെറ്ററിനറി സർജ്ജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ അടിയന്തിര ശുശ്രൂഷകൾ നൽകിയെങ്കിലും നൈലയ്ക്ക് ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്തത് വെല്ലുവിളി ആയി.

കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായി വന്നതിനെ തുടർന്ന് അടിയന്തിര ചികിത്സയ്ക്കായി രാത്രി തന്നെ കുഞ്ഞുങ്ങളെ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. വെറ്ററിനറി സർജ്ജന്റെ മേൽനോട്ടത്തിൽ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജിജോ, നഹാസ്, അനിമൽ കീപ്പർ അനിൽ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് ചികിത്സ ആരംഭിച്ചു. കുഞ്ഞുങ്ങൾ സ്വന്തമായി പാൽ വലിച്ച് കുടിക്കാൻ തുടങ്ങിയതോടെ കുഞ്ഞുങ്ങളെ ഇൻക്യൂബേറ്ററിൽ നിന്ന് പ്രത്യേക റൂമിലേക്ക് മാറ്റിയിരുന്നു. ദിവസം ആറ് മണിക്കൂർ ഇടവേളയിലാണ് കുഞ്ഞുങ്ങൾക്ക് പാൽ നൽകിയിരുന്നത്. ഫ്രഞ്ച് ബ്രാൻഡായ റോയൽ കാനിൻ എന്ന പാൽപ്പൊടിയും സിംഹക്കുട്ടികൾക്ക് നൽകിയിരുന്നു. ആദ്യ ദിവസം 1.850kg ആയിരുന്നു ആൺ കുഞ്ഞിന്റെ ഭാരം, പെൺ കുഞ്ഞിന് 1.650kg. ഒരു മാസം പ്രായമായതോടെ ആൺ കുഞ്ഞിന് 3.150kg യും പെൺ കുഞ്ഞിന് 2.850kg യും ഭാരം കൂടിയിരുന്നു. രാപ്പകലില്ലാതെ സംഘം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടികൾ അപകടനില തരണം ചെയ്തത്.

News Malayalam 24x7
newsmalayalam.com