സമാനതകളില്ലാത്ത ദുരന്തത്തിൻ്റെ ഭീകര ദൃശ്യങ്ങളാണ് ജൂലൈ 30നെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്നതെന്ന് മന്ത്രി കെ. രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. അന്ന് പുലർച്ചെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള നാലു മന്ത്രിമാർ അവിടേക്കെത്തിയിരുന്നു. നന്ദി പറയേണ്ടത് ഈ നാട്ടിലെ ജനങ്ങളോടാണ്. അവരാണ് സർക്കാരിൻ്റെ ഏറ്റവും വലിയ സൈന്യം.
കേരളം ഇതുവരെ കാണ്ടില്ലാത്ത ദുരന്തമുഖത്ത് പകച്ചുനിൽക്കാതെ അതിനെ മറിക്കടക്കാനുള്ള നടപടി ക്രമങ്ങൾ ഉണ്ടായിരുന്നു. വിവിധയിടങ്ങിൽ ഒറ്റപ്പെട്ടുപോയവരെ തിരിച്ചെത്തിച്ചത് മുതൽ വിവിധയിടങ്ങളിലെ തെരച്ചിലുകളും തിരിച്ചറിയാനാവാത്തവരുടെ സംസ്കാര ചടങ്ങ് നടന്ന പുത്തുമലയിലെ നിലവിളികളും നഷ്ടപ്പെടലുകളുടെ വേദനകളും അങ്ങനെ മറക്കാനാക്കാത്ത അനുഭവങ്ങളാണ് അവയൊക്കെ എന്ന് മന്ത്രി കെ. രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
വീടുകളുടെ നിർമാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. പ്രതികൂല കാലാവസ്ഥ മാത്രമാണ് മുന്നിലുള്ള ആശങ്ക. കേന്ദ്രസർക്കാർ കൈവിട്ടാലും ദുരന്തബാധിതരെ കടക്കെണിയിലേക്ക് സംസ്ഥാന സർക്കാർ തള്ളി വിടിലെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു.