തിരുവനന്തപുരം: പൂജ ബമ്പർ ലോട്ടറിയുടെ സമ്മാന നിരക്കുകൾ കുറച്ചു. മൂന്നാം സമ്മാനത്തുകയും 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണത്തിലുമാണ് കുറവ് വരുത്തിയത്. രാജ്യത്ത് ജിഎസ്ടി നിരക്കുകളിൽ വരുത്തിയ മാറ്റമാണ് സമ്മാനത്തുക കുറയ്ക്കാൻ കാരണമായത്. മൂന്നാം സമ്മാനം പത്ത് ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമായി കുറച്ചു. പതിനായിരത്തിലധികം ആളുകൾക്കായി വീതിച്ചു നൽകിയിരുന്ന അയ്യായിരം രൂപയുടെ സമ്മാനം എണ്ണായിരത്തി ഒരു നൂറിലേക്കും കുറച്ചു.
ആകെ സമ്മാനത്തുകയിൽ 1.85 കോടി രൂപയുടെ കുറവാണ് വരുത്തിയത്. എന്നാൽ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഒന്നും രണ്ടും സമ്മാനതുകകൾക്കും വ്യത്യാസമില്ല.