പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കിൽ കേരള സിലബസിൽ നിന്നുള്ളത് 21 പേർ മാത്രം

ഒന്നാം റാങ്ക് അടക്കം വലിയ മാറ്റമാണ് പുതിയ റാങ്ക് പട്ടികയിലുള്ളത്
Revised KEAM rank list published
Revised KEAM rank list published
Published on

സംസ്ഥാനത്തെ എഞ്ചിയിനയറിങ് പ്രവേശനത്തിനുള്ള പുതുക്കിയ കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല. 76230 പേരാണ് എഞ്ചിയിനയറിങ് പ്രവേശനത്തിനായി യോഗ്യത നേടിയത്. ഒന്നാം റാങ്ക് അടക്കം വലിയ മാറ്റമാണ് പുതിയ റാങ്ക് പട്ടികയിലുള്ളത്. കേരള സിലബസിലെ വിദ്യാർഥികൾ പുതുക്കിയ ലിസ്റ്റിൽ പിന്നിലാണ്. ആദ്യ 100 റാങ്കിൽ 21 പേര് മാത്രമാണ് കേരള സിലബസിൽ നിന്നുള്ളത്. ആദ്യം പുറത്തിറക്കിയ ലിസ്റ്റിൽ ആദ്യ 100 റാങ്കിൽ കേരള സിലബസിൽ നിന്നുള്ള 43 പേർ ഉൾപ്പെട്ടിരുന്നു.

പുതുക്കിയ പട്ടികയിൽ തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. സിബിഎസ്ഇ സിലബസിൽ പഠിച്ച ജോഷ്വായ്ക്ക് പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ലഭിച്ചത്. പഴയ ലിസ്റ്റില്‍ കേരള സിലബസിലെ വിദ്യാർഥി എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പുതിയ പട്ടികയിൽ ജോണിന് ഏഴാം റാങ്കാണ്. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്‌റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍തൂക്കം നഷ്ടമായി.

Revised KEAM rank list published
ഹൈക്കോടതി വിധി അംഗീകരിക്കുന്നു, ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല: മന്ത്രി ആര്‍. ബിന്ദു

എറണാകുളം സ്വദേശി ഹരികിഷൻ ബൈജു രണ്ടാം റാങ്കും, തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സക്കറിയ മൂന്നാം റാങ്കും സ്വന്തമാക്കി. തീരൂരങ്ങാടി സ്വദേശി അദല്‍ സയാന്‍ (4), ബെംഗളൂരു സ്വദേശി അദ്വൈത് അയിനിപ്പള്ളി (5), ബെംഗളുരു സ്വദേശി അനന്യ രാജീവ് (6), എറണാകുളം സ്വദേശി ജോണ്‍ ഷിനോജ് (7), കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജു (8), കോഴിക്കോട് സ്വദേശി അച്യുത് വിനോദ് (9), കോഴിക്കോട് സ്വദേശി അന്‍മോല്‍ ബൈജു (10) എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com