പറവൂരിൽ റിസ്കുണ്ട്, പ്രതിപക്ഷ നേതാവിനെതിരെ മത്സരത്തിന് തയ്യാർ: ഇ.ടി. ടൈസൺ

അനുകൂല ഘടകങ്ങളും പ്രതികൂല ഘടകങ്ങളും ഉണ്ടെന്ന് അറിയാമെന്നും ടൈസൺ...
പറവൂരിൽ റിസ്കുണ്ട്, പ്രതിപക്ഷ നേതാവിനെതിരെ മത്സരത്തിന് തയ്യാർ: ഇ.ടി. ടൈസൺ
Source: Files
Published on: 
Updated on: 

എറണാകുളം: പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിരെ മത്സരിക്കുന്നതിൽ റിസ്കുണ്ട് എന്ന് സിപിഐ സ്ഥാനാർഥി ഇ.ടി. ടൈസൺ. മത്സരത്തിന് തയ്യാറാണ്. അനുകൂല ഘടകങ്ങളും പ്രതികൂല ഘടകങ്ങളും ഉണ്ടെന്ന് അറിയാം. എറണാകുളം ജില്ലയിൽ തനിക്കെതിരെ വികാരമുണ്ടോ എന്നതിനെതിനെ കുറിച്ച് അറിവില്ല. മത്സരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ജില്ലയിലെ പാർട്ടി ഒരുക്കും. സംസ്ഥാനത്ത് ആകെ ഇടതുപക്ഷത്തിന് അനുകൂലമായ വികാരം ഉണ്ട് എന്നും ടൈസൺ പറഞ്ഞു. സി.സി. മുകുന്ദന്റെ കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തുമെന്നും ടൈസൺ പറഞ്ഞു.

പറവൂരിൽ ജില്ലാ നേതൃത്വം നൽകിയ മൂന്ന് പേരുകൾ തള്ളിയാണ് വി.ഡി. സതീശനെ നേരിടാൻ ഇ.ടി. ടൈസണെ ഇറക്കുന്നത്. സംസ്ഥാന എക്സികുട്ടീവിൻ്റെ നേരിട്ടുള്ള തീരുമാനമാണ് സിറ്റിംഗ് എംഎൽഎയെ മത്സരിപ്പിക്കുക എന്നത്. എന്നാൽ, ജില്ലയ്ക്ക് പുറത്ത് നിന്ന് സ്ഥാനാർഥി വരുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്‌തിയുണ്ട്.

പറവൂരിൽ റിസ്കുണ്ട്, പ്രതിപക്ഷ നേതാവിനെതിരെ മത്സരത്തിന് തയ്യാർ: ഇ.ടി. ടൈസൺ
"വസന്തം വേണ്ട, മണ്ണിനെ അറിയുന്ന മനുഷ്യൻ മതി"; നാദാപുരത്ത് പി. വസന്തത്തിൻ്റെ സ്ഥാനാർഥിത്വത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ

സിപിഐഎമ്മിൻ്റെ ശക്തികേന്ദ്രമായ പറവൂരിൽ സിപിഐക്ക് സീറ്റ് നൽകിയതിൽ വലിയ അതൃപ്തി പ്രാദേശിക സിപിഐഎമ്മിനുണ്ട്. സിപിഐ സ്ഥാനാർഥികൾ പലപ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശുപാർശ ചെയ്യുന്നതോ അദ്ദേഹത്തെ സഹായിക്കുന്ന സ്ഥാനാർഥികളോ ആണെന്ന ആക്ഷേപം പല ഘട്ടങ്ങളിലും ഉയർന്നുവരാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ആക്ഷേപത്തിന് ഇടവരാത്ത രീതിയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നേരിട്ടാണ് സ്ഥാനാർഥിയെ നിർദേശിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽ നിന്ന് മൂന്ന് പേരുകളാണ് നിർദേശിച്ചിരുന്നത്. മുൻ ജില്ലാ സെക്രട്ടറി ദിനകരൻ ഉൾപ്പെടെയുള്ളവരുടെ പേര് തള്ളിയാണ് ടൈസണെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.

Related Stories

"ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുക്കില്ല"; ജി.എൻ.എ കരാർ യൂടേണിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്
"ജിഎൻഎ കരാറിൻ്റെ മറവിൽ നടന്നത് വൻ കൊള്ളയ്ക്കുള്ള നീക്കം,മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകിയ അഴിമതി"- പ്രതിപക്ഷ നേതാവ്
ടി. വി. തോമസിനെ ഗസ്റ്റ് ആര്‍ടിസ്റ്റ് ആക്കിയെന്ന് സിപിഐ; 3000 വാക്കിലെഴുതുന്ന ലേഖനത്തില്‍ എല്ലാം പറയാനാകില്ലെന്ന് ഐസക്ക്; പുന്നപ്ര വയലാറില്‍ വീണ്ടും തര്‍ക്കം
പിണറായിക്കെതിരെ എന്ത് നടപടി? രാഷ്ട്രീയ തീരുമാനം കാത്ത് സംസ്ഥാന സര്‍ക്കാര്‍; പ്രതിരോധം തീര്‍ത്ത് സിപിഐഎം, ഒഴിഞ്ഞുമാറി സിപിഐ