ആര്‍എംഎസ് യൂണിയനുകളുടെ തിരൂരിൽ നടന്ന രണ്ടു ദിവസത്തെ ഉത്തരമേഖല സംയുക്ത ഡിവിഷണല്‍ സമ്മേളനം അവസാനിച്ചു. 30 ന് നടന്ന പ്രധിനിധി സമ്മേളനം AIRMS & MMS EU R 4 സർക്കിൾ സെക്രട്ടറി ആർ എസ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ. അതുൽ R-3 സർക്കിൾ സെക്രട്ടറി സ. ജെ നൈസാം തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര സർക്കാർ മേഖലയിൽ ഒന്നാകെ തപാൽ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു.
മതിയായ പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്താതെയുള്ള തപാൽ വകുപ്പിലെ നിലവിലെ സോഫ്റ്റ്‌വെയർ മാറ്റത്തിനെതിരെയും. പോസ്റ്റൽ നെറ്റ്‌വർക്കിന്റെ സുഗമമായ പ്രവർത്തനങ്ങളെ താറുമാറാക്കുകയും നിലവിൽ വൻതോതിൽ ഓഫീസുകളെ അടച്ചു പൂട്ടൽ ഭീഷണിയിലേക്ക് നയിക്കുകയും ചെയ്യുന്ന IDC (ഇൻഡിപെൻഡന്റ് ഡെലിവറി സെന്റർ )കളുടെ നടപ്പിലാക്കലിനെതിരെയും യോഗം പ്രമേയം പസാക്കി.
R- 3 ഡിവിഷണൽ പ്രസിഡണ്ട് ആയി സ. J മിഥുനെയും സെക്രട്ടറി ആയി സ. ജിതിൻ പ്രകാശിനെയും R-4 ഡിവിഷണൽ പ്രസിഡന്റ് ആയി സ. എം മണികണ്ഠനെയും സെക്രട്ടറി ആയി സ. വിനോദൻ കെ.കെയും യോഗം തെരഞ്ഞെടുത്തു.
നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസിന്റെ ഘടക സംഘടകളായ ആര്‍എംഎസ് യൂണികളുടെ സമ്മേളനം 28 ന് സിഐടിയുജില്ലാ ജനറല്‍ സെക്രട്ടറി വി.പി.സക്കറിയയാണ് ഉദ്ഘാടനം ചെയ്തത് . ഡിവിഷണല്‍ വൈ. പ്രസിഡന്റ് കെ.ശ്രീകല അധ്യക്ഷത വഹിച്ചു. തൊഴിലും തൊഴിലിടവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.