കൊല്ലം നിലമേലിൽ അയ്യപ്പൻമാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; രണ്ട് ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം

ഇവരുടെ കൂടെയുണ്ടായിരുന്ന ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്
വാഹനാപകടത്തിൻ്റെ ദൃശ്യങ്ങൾ
വാഹനാപകടത്തിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on
Updated on

കൊല്ലം: നിലമേലിൽ വാഹനാപകടത്തിൽ രണ്ട് മരണം. അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ ഉണ്ടായിരുന്ന ശബരിമല തീർഥാടകരാണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വാദേശികളായ ബിച്ചു ചന്ദ്രൻ,(38) സതീഷ് (45), എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

വാഹനാപകടത്തിൻ്റെ ദൃശ്യങ്ങൾ
കോടതി വ്യവഹാരങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം; കോട്ടയത്തെ ജഡ്ജി അമ്മാവന്‍ കോവിലില്‍ വഴിപാട് നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

ശബരിമല സന്ദർശനം കഴിഞ്ഞ് തിരികെ പോകവെയായിരുന്നു അപകടം. ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാഹനാപകടത്തിൻ്റെ ദൃശ്യങ്ങൾ
"തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റിയ തീരുമാനത്തിന് പിന്നിൽ സംഘപരിവാറിന് 'ഗാന്ധി' എന്ന പേരിനോടുള്ള വിദ്വേഷം"; പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com