കെനിയയിലെ വാഹനാപകടം; ആറ് പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മലയാളികളും

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽ പെട്ടത്.
Road accident in Kenya Six people killed  including Malayalis
വാഹനാപകടത്തിൽ മരിച്ച മലയാളികൾSource: News Malayalam 24x7
Published on

കെനിയയിലെ വാഹനാപകടത്തിൽ പെട്ട് ആറ് പേർ മരിച്ചു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ, മകൾ ടൈറ റോഡ്വിഗസ്, തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. റിയയുടെ ഭർത്താവ് ജോയലിനെയും മകൻ ട്രാവസിനേയും പരിക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി കുറ്റിക്കാട്ട് ചാലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്ന (29 ), ഒന്നര മാസം പ്രായമായ മകൾ റൂഹി മെഹറിൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മുഹമ്മദ് ഹനീഫയ്ക്ക് ഗുരുതര പരിക്കേറ്റിറ്റുണ്ട്.

Road accident in Kenya Six people killed  including Malayalis
സംസ്ഥാനത്ത് അഗ്നിരക്ഷാ വകുപ്പിന് കീഴിൽ 5040 സിവിൽ ഡിഫൻസ് വളൻ്റിയർമാരെ തെരഞ്ഞെടുക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു

ജോയലിൻ്റെയും ട്രാവസിൻ്റെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം ലഭിച്ചതെന്ന് മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്വാമിനാഥൻ അറിയിച്ചു. മൂന്ന് ദിവസത്തിനകം മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാൻ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. കോയമ്പത്തൂർ സ്വദേശിയായ ജോയലിൻ്റെ വീട്ടിലായിരിക്കും ഭാര്യയുടേയും മകളുടേയും സംസ്കാര ചടങ്ങുകൾ നടക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യകെനിയയിലെ ഗിച്ചാക്ക നഗരത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽ പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com