"പാരിയത്ത് കാവിലെ കുടുംബങ്ങളെ പെരുവഴിയിലാക്കില്ല"; മുനമ്പം പ്രശ്നത്തിൽ സിപിഐഎം കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് റോജി.എം. ജോൺ

മലയിടംതുരുത്തിലെ പ്രദേശവാസികൾക്ക് പിറന്ന മണ്ണിനോടുള്ള വൈകാരികത സ്വാഭാവികം ആണെന്ന് റോജി.എം. ജോൺ പറഞ്ഞു.
Families in Pariyath Kavu will not be spared
മന്ത്രി റോജി എം. ജോൺSource: News Malayalam 24x7
Published on
Updated on

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടുംബങ്ങളെ സർക്കാർ പെരുവഴിയിലാക്കില്ലെന്ന് മന്ത്രി റോജി.എം ജോൺ. പ്രദേശവാസികൾക്ക് പിറന്ന മണ്ണിനോടുള്ള വൈകാരികത സ്വാഭാവികമാണ്. പുനരധിവാസ ചർച്ചകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മുനമ്പം പ്രശ്നത്തിൽ സിപിഐഎം കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്. മലയിടം തുരുത്തിലെ കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് സർക്കാറിൻ്റെ ആഗ്രഹം. ഈ ലക്ഷ്യത്തോടെ തന്നെയാണ് വിഷയത്തിൽ ഇടപെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും.

Families in Pariyath Kavu will not be spared
തലസ്ഥാനത്തെ വിദ്യാർഥി സംഘർഷം; സെക്രട്ടറിയേറ്റിലേക്ക് ഇന്ന് എസ്എഫ്ഐ പ്രതിഷേധ മാർച്ച്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള എല്ലാ ശ്രമവും നടത്തും. മലയിടം തുരുത്തിലെ പ്രശ്നം ഇപ്പോഴാണ് സിപിഐഎമ്മിന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വളരെ വെല്ലുവിളി ഏറിയ വകുപ്പാണ് ഉന്നത വിദ്യാഭ്യാസം. അതുകൊണ്ട് തന്നെ നിലവിൽ ഏറെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും റോജി.എം ജോൺ പറഞ്ഞു.

സർവകലാശാലയിലെ ജനാധിപത്യപരമായ പ്രതിഷേധത്തിന് സർക്കാർ എതിരല്ല. എന്നാൽ ക്യാമ്പസ് രാഷ്ട്രീയ സംഘർഷം സർക്കാർ അനുകൂലിക്കില്ല. വിദ്യാർഥികൾ രാഷ്ട്രീയത്തിൽ വരുന്നത് നല്ലതാണ് പക്ഷേ അത് അക്രമത്തിലേക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു.

Families in Pariyath Kavu will not be spared
പിഎം ശ്രീ പദ്ധതിയോട് വിയോജിപ്പ്, ഏകപക്ഷീയമായി പിന്മാറാനാകുമോയെന്ന് പരിശോധിക്കും: എൻ. ഷംസുദ്ദീൻ

ജനാധിപത്യത്തിന് ശോഭയേകുന്ന തരത്തിൽ രാഷ്ട്രീയ പ്രവർത്തനം ക്യാമ്പസിൽ ഉണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ക്യാമ്പസിൽ രാഷ്ട്രീയ പ്രവർത്തനം അനുവാര്യമാണെന്നും റോജി.എം ജോൺ പറഞ്ഞു.

News Malayalam 24x7
newsmalayalam.com