

കൊച്ചി: യുഡിഎഫിൽ മുഖ്യമന്ത്രി ആരെന്ന തർക്കം സോഷ്യൽ മീഡിയയിലേക്കും കടന്നു. അങ്കമാലി നിയുക്ത എംഎൽഎ റോജി എം.ജോണിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് വ്യാപക വിമർശനം ഉയർന്നിരിക്കുന്നത്. റോജിയെ ജയിപ്പിച്ചത് ജനവികാരത്തിന് അനുസരിച്ച് പ്രവർത്തിക്കാനാണ്.
'തെരഞ്ഞെടുപ്പിന് മുൻപ് കെ.സിയെ താങ്ങിയിരുന്നുവെങ്കിൽ വീട്ടിൽ ഇരുന്നേനെ', 'വി.ഡി. സതീശനെ അല്ലാതെ ആരെയും അനുവദിക്കില്ല'. 'തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത കെ.സിക്ക് വേണ്ടി കൈപൊക്കിയത് ജനവികാരത്തിന് വിരുദ്ധം' . എന്നിങ്ങനെ നീളുന്ന രോഷപ്രകടനമാണ് റോജിയുടെ ഫേസ്ബുക്കിൽ വന്നിട്ടുള്ളത്.
മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കാൻ എംഎഎമാരോട് അഭിപ്രായം തേടി എഐസിസി നേതാക്കൾ കേരളത്തിലെത്തിരുന്നു. റോജിയും നിരീക്ഷകർക്ക് മുന്നിലെത്തി അഭിപ്രായം വ്യക്തമാക്കിയിരുന്നു. കെ.സി. വേണുഗോപാലിനെ പിന്തുണച്ചുള്ള അഭിപ്രായമാണ് റോജി നൽകിയതെന്നാണ് വിവരം.
ഇത് മനസിലാക്കിയ അണികൾ റോജിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'ജനവികാരം കെ.സി അല്ല, വി.ഡി. സതീശനാണെന്ന്' ഫേസ്ബുക്കിൽ പ്രവർത്തകർ കുറിച്ചു. 'മണ്ഡലത്തിലെ പ്രതിനിധി ജനങ്ങളുടെ വികാരത്തിനൊപ്പമാണ് നിൽക്കേണ്ടത്'. 'സ്വന്തമായ തീരുമാനം അടിച്ചേൽപ്പിക്കയല്ല വേണ്ടെതന്നും' പോസ്റ്റിലുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം നിയുക്ത എംഎൽഎമാർക്ക് മണ്ഡലത്തിലെ പ്രവർത്തകരും അണികളും സ്വീകരണം നൽകാറുണ്ട്. എന്നാൽ മുഖ്യമന്ത്രി പോര് മുറുകുന്നതിനിടെ സ്വീകരണപരിപാടികൾ നീട്ടിവച്ചിരിക്കുകയാണ്