"ക്രൈസ്തവ മിഷണറിമാർ സായുധ ഭീകരവാദത്തിലേക്ക് ആളുകളെ നയിക്കുന്നു"; കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖപത്രം

ക്രൈസ്തവ മിഷണറിമാർ സായുധ ഭീകരവാദത്തിലേക്ക് ആളുകളെ നയിക്കുന്നുവെന്നും ലേഖനത്തിൽ പരാമർശം.
rss
Source: News Malayalam 24x7
Published on

തിരുവനന്തപുരം: ക്രൈസ്തവർക്കെതിരെ കടുത്ത പരാമർശവുമായി ആർഎസ്എസ് മുഖപത്രം കേസരി. ചെന്നു കേറിയ ഇടത്തെല്ലാം ആ സംസ്കാരത്തെ നശിപ്പിച്ച പാരമ്പര്യമാണ് ക്രൈസ്തവ മതത്തിനുള്ളത്. വിഘടനപരമായ ചിന്തയെ വളർത്തി സായുധ ഭീകരവാദത്തിലേക്ക് മിഷണറിമാർ ആളുകളെ നയിക്കുന്നുവെന്നും കേസരിയുടെ മുഖലേഖനത്തിൽ വിമർശിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ. എസ്. ബിജുവാണ് മുഖപ്രസംഗം എഴുതിയത്.

മിസോറാം, ഒഡിഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, സംസ്ഥാനങ്ങളിൽ സായുധ കലാപത്തിന് മിഷണറിമാർ അതിവിപ്ലവ പ്രസ്ഥാനങ്ങളെ വിലയ്ക്കെടുത്തുവെന്ന് ആർഎസ്എസ് മുഖപത്രത്തിൽ പരാമർശിക്കുന്നു. വൈദികരും കന്യാസ്ത്രീകളും മതപരിവർത്തനം നടത്തുന്നവരാണ് എന്നും വിമർശനം. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റും തുടർന്നുള്ള വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് വിമർശനം.

rss
"പുറത്തുവന്നത് സിപിഐഎമ്മിലെ അഴിമതിയുടെ ഒരറ്റം, അന്വേഷണം വേണം": തൃശൂരിലെ ശബ്ദരേഖ വിവാദത്തിൽ രമേശ് ചെന്നിത്തല

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തിന് തുടർച്ച സംഭവിക്കാതിരിക്കാൻ ക്രൈസ്തവ മതനേതൃത്വം അവിശുദ്ധസഖ്യത്തിന് നേതൃത്വം നൽകിയെന്നും ക്രൈസ്തവ മിഷനറിമാർ ദേശവിരുദ്ധരാണെന്നും, ഗുരുതര പരാമർശം ലേഖനത്തിലുണ്ട്.

ലേഖനത്തിലെ പരാമർശങ്ങൾ

ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ്

ഇ. എസ്. ബിജുവാണ് മുഖപ്രസംഗം എഴുതിയത്.

ചെന്നു കേറിയ ഇടത്തെല്ലാം ആ സംസ്കാരത്തെ നശിപ്പിച്ച പാരമ്പര്യമാണ് ക്രൈസ്തവ മതത്തിനുള്ളത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തിന് തുടർച്ച സംഭവിക്കാതിരിക്കാൻ ക്രൈസ്തവ മതനിതൃത്വം അവിശുദ്ധസഖ്യത്തിന് നേതൃത്വം നൽകിയെന്നും ഗുരുതര ആരോപണം

ഛത്തീസ്ഗഡിലെ അറസ്റ്റിനെ മതസ്പർദ്ധ വളർത്താനുള്ള അവസരമായി ക്രൈസ്തവർ കണ്ടു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന വിചിത്ര വാദം ഇവർ ഉയർത്തുന്നു 11 സംസ്ഥാനങ്ങളിൽ നിലവിലുള്ള മതപരിവർത്തന നിയമം ഇല്ലാതാക്കാനാണ് ക്രൈസ്തവരുടെ ശ്രമമെന്നും കുറ്റപ്പെടുത്തൽ

സമ്മർദ്ദ തന്ത്രങ്ങൾ പയറ്റി രാജ്യത്തെ നിയമങ്ങളെയും കേന്ദ്രസർക്കാരിനെയും ഭൂരിപക്ഷ ജനസമൂഹത്തെയും പരിധിയിൽ ആക്കാനുള്ള ശ്രമം നടക്കുന്നു .

കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയപാർട്ടികളും സർക്കാരും ഇടപെട്ടതിന് നീതികരണം ഇല്ലെന്നും ആർഎസ്എസ് മുഖപത്രത്തിന്റെ വിമർശനം

സിസ്റ്റർ അഭയ കേസിലും ജോസഫ് മാഷിന്റെ കൈവെട്ട് കേസിലും തുടങ്ങി ക്രൈസ്തവ പുരോഹിതരുടെ വരുതിക്ക് നിൽക്കാത്തവർക്കെതിരെ നടന്ന പീഡനങ്ങളിൽ എന്തേ മത നേതൃത്വം തെരുവിൽ ഇറങ്ങിയില്ല എന്നും ചോദ്യം

ദേശീയ പ്രസ്ഥാനങ്ങൾ ഭരണത്തിൽ വന്നപ്പോൾ പോലും

വോട്ട് ബാങ്കിന്റെ കരുത്തുകാട്ടി സ്വാധീനം ഉറപ്പിക്കാൻ ക്രിസ്ത്യൻ മതനേതൃത്വം പരിശ്രമിക്കുന്നു

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സ്വാധീനിച്ച് സി എസ് ആർ ഫണ്ടുകളും കേന്ദ്ര പദ്ധതികളും ക്രൈസ്തവർ സ്വന്തമാക്കി എന്നും വിമർശനം

ഭരണഘടന ഭേദഗതി ചെയ്തിട്ടായാലും മതപരിവർത്തനം അനുവദിക്കരുതെന്നും ലേഖനം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com