പമ്പ: ശബരിമല പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദർശിച്ച് പതിനായിരങ്ങൾ. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി ദൃശ്യമായത്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളേന്തിയ ഘോഷയാത്ര നേരത്തേ തന്നെ സന്നിധാനത്ത് എത്തിയിരുന്നു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.
മകരവിളക്ക് ദർശനത്തിനായി പൊന്നമ്പലമേട് കാണാൻ സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം തീർഥാടകർ തമ്പടിച്ചിരുന്നു. രണ്ട് ലക്ഷത്തിലധികം തീർഥാടകർ സന്നിധാനത്ത് എത്തിയതായാണ് കണക്കുകൾ പറയുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണൾ ഏർപ്പെടുത്തിയിരുന്നു. തീർഥാടകരുടെ മടക്കയാത്രയ്ക്കായി കെഎസ്ആർടിസി ബസുകളും ആവശ്യനാുസരണം ക്രമീകരിച്ചിട്ടുണ്ട്.