ശബരിമല സ്വർണക്കൊള്ള: കെ.പി. ശങ്കരദാസ് അറസ്റ്റിൽ; എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയത് ആശുപത്രിയിലെത്തി

ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് അസാധാരണ അറസ്റ്റ്
കെ.പി. ശങ്കരദാസ് ആശുപത്രിയിൽ
കെ.പി. ശങ്കരദാസ് ആശുപത്രിയിൽ
Published on
Updated on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ. ആശുപത്രിയിൽ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് അസാധാരണ അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജഡ്ജി എ. ബദറുദ്ദീനായിരുന്നു വിമർശനം ഉന്നയിച്ചത്. ദേവസ്വം ബോർഡ് അംഗം ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നത് ഇങ്ങനെയാണോയെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൊല്ലം വിജിലൻസ് കോടതിയിൽ ചിത്രം സഹിതം വിശദീകരണം നൽകിയ ദിവസം തന്നെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

കെ.പി. ശങ്കരദാസ് ആശുപത്രിയിൽ
"എൻഎസ്എസ് ക്യാമ്പിനിടെ ലൈംഗികാതിക്രമം, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു"; താമരശേരിയിൽ അധ്യാപകനെതിരെ പരാതിയുമായി വിദ്യാർഥികൾ

ശങ്കരദാസ് അബോധാവസ്ഥയിൽ കിടക്കുകയാണെന്നായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ശങ്കര ദാസിൻ്റെ ആശുപത്രി കിടക്കയിലുള്ള ചിത്രങ്ങളും അഭിഭാഷകൻ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com