ശബരിമലയിൽ നിന്നും നഷ്ടപ്പെട്ടത് 989 ഗ്രാം സ്വർണമല്ലെന്ന് എസ്ഐടി; റിപ്പോർട്ട് നാളെ ഹൈക്കോടതിയില്‍ സമർപ്പിക്കും

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടുമെന്നും എസ്ഐടി അറിയിച്ചു.
ശബരിമല സ്വർണക്കൊളള കേസ്
ശബരിമല സ്വർണക്കൊളള കേസ്Source: Social Media
Published on
Updated on

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക വിവരം പങ്കുവച്ച് എസ്ഐടി. ശബരിമലയിൽ നിന്നും നഷ്ടപ്പെട്ടത് 989 ഗ്രാം സ്വർണമല്ലെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. വിഎസ്എസിയിൽ നടത്തിയ അന്തിമ പരിശോധനാ ഫലം വന്നതോടെയാണ് നഷ്ടപ്പെട്ടത് 989 ഗ്രാം സ്വർണമല്ലെന്ന് കണ്ടെത്തിയത്. കൃത്യമായ കണക്ക് നാളെ ഹൈക്കോടതിയില്‍ നല്‍കുമെന്നും, റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടുമെന്നും എസ്ഐടി അറിയിച്ചു. ദ്വാരപാലക ശിൽപ്പത്തിൽ നിന്നും കട്ടിള പാളിയിൽ നിന്നും സ്വർണം മോഷ്ടിച്ചെന്നായിരുന്നു നിഗമനം. എന്നാൽ ആ കണക്ക് തെറ്റായിരുന്നു എന്ന് തെളിയിക്കുന്ന പരിശോധനാ ഫലമാണ് പുറത്തുവന്നത്.

News Malayalam 24x7
newsmalayalam.com