ശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ജനുവരി എട്ടിനും ഒന്‍പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിർദേശം
എസ്. ജയശ്രീ
എസ്. ജയശ്രീSource: Screengrab
Published on
Updated on

ന്യൂ ഡൽഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജനുവരി എട്ടിനും ഒന്‍പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എസ്‌ഐടിയോട് കോടതി റിപ്പോര്‍ട്ട് തേടി.

എസ്. ജയശ്രീ
"പള്ളിക്കെട്ട് ശബരിമലയ്ക്ക്","ഏകനേ യാ അള്ളാ...", നാഗൂർ ദർഗയിലും ശബരിമലയിലും മുഴങ്ങുന്ന ഈണം; ഫേസ്ബുക്ക് കുറിപ്പ്

ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നായിരുന്നു ജയശ്രീയുടെ ആവശ്യം. ഹൈക്കോടതി മുൻകൂർ ജാമ്യം നേരത്തെ തള്ളിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതിയാണ് എസ്. ജയശ്രീ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ ജയശ്രീ മിനുട്സിൽ തിരുത്തൽ നടത്തിയെന്നതാണ് കണ്ടെത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com