തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഡി. മണിയെ ചോദ്യം ചെയ്ത് എസ്ഐടി. ചെന്നൈയിൽ രണ്ട് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. ഇന്നും ഡി. മണിയുടെ ചോദ്യം ചെയ്യൽ തുടരും.
ശബരിമലയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ വിഗ്രഹങ്ങൾ വാങ്ങിയത് മണിയെന്ന് വിദേശ വ്യവസായി മൊഴി നൽകിയിരുന്നു. രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി പ്രകാരമാണ് ഡി. മണിയെ ചോദ്യം ചെയ്തത്. ഡി മണി എന്നത് യഥാർത്ഥ പേരെല്ലെന്നും എസ്ഐടി വ്യക്തമാക്കി.