"ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല"; സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്

ജംഷഡ്‌പൂരിലെ ദേശീയ മെറ്റലർജിക്കൽ ലബോറട്ടറിയുടെ ഫലം എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
"ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല"; സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്
Source: Screengrab
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം അനേഷണ സംഘത്തിന് ലഭിച്ചു. കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും പൂശിയ സ്വർണം മാത്രമാണ് കൊള്ളയടിച്ചതെന്നുമാണ് റിപ്പോർട്ടിലുള്ളത് എന്നാണ് സൂചന. ജംഷഡ്‌പൂരിലെ ദേശീയ മെറ്റലർജിക്കൽ ലബോറട്ടറിയുടെ ഫലം എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

"ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല"; സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്
ആദിത്യവർമയെ താറടിച്ച് കാണിക്കാൻ നീക്കം; ഇൻ്റലിജൻസ് മേധാവിക്കെതിരെ തിരുവിതാംകൂർ മുൻ രാജകുടുംബം

എട്ട് സാമ്പിൾ പരിശോധന ഫലങ്ങളാണ് എസ്ഐടിക്ക് കൈമാറിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പപാളി, കട്ടിളപാളി എന്നിവയിൽ നിന്നാണ് സാമ്പിൾ ശേഖരിച്ചത്. ശബരിമല കേസിലെ സുപ്രധാന റിപ്പോർട്ടാണ് എസ്ഐടിക്ക് മുന്നിലെത്തിയിരിക്കുന്നത്. കേസിൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

News Malayalam 24x7
newsmalayalam.com