ശബരിമല മണ്ഡലകാലം: വരുമാനത്തിൽ റെക്കോർഡ് വർധന; സീസണിൽ ആകെ ലഭിച്ചത് 332.77 കോടി

മണ്ഡലകാലം അവസാനിക്കുമ്പോൾ ശബരിമലയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് വരുമാനം...
ശബരിമല
ശബരിമലSource: Files
Published on
Updated on

പത്തനംതിട്ട: മണ്ഡലകാലം അവസാനിക്കുമ്പോൾ ശബരിമലയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് വരുമാനം. 332.77 കോടി രൂപയാണ് ഇന്നലെ വരെയുള്ള ശബരിമലയിലെ വരുമാനം. കഴിഞ്ഞ സീസണിനേക്കാൾ വരുമാനത്തിൽ വർധനയും ഉണ്ടായിട്ടുണ്ട്. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണ് ഇത്. 83,17,61,509 രൂപയാണ് ഇക്കുറി കാണിക്കയായി മാത്രം ലഭിച്ചത്.

ശബരിമല
സന്നിധാനത്ത് മണ്ഡലപൂജ പൂർത്തിയായി; മകരവിളക്ക് മഹോത്സവങ്ങൾക്കായി 30ന് നട തുറക്കും

കഴിഞ്ഞ വർഷം 41 ദിവസം പിന്നിട്ടപ്പോൾ 297,06,67,679 രൂപയായിരുന്നു ആകെ വരുമാനം. അതേസമയം, ഈ മാസം 40 ദിവസം പിന്നിട്ടപ്പോൾ 35.70 കോടി രൂപയുടെ വർധനവുണ്ട്. കഴിഞ്ഞ വർഷം കാണിക്കയായി ലഭിച്ചത് 80,25,74,567 രൂപയാണ്.

അതേസമയം, ഈ വർഷത്തെ മണ്ഡലകാല തീർഥാടനത്തിന് സമാപനമായി. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ സന്നിധാനത്ത് പൂർത്തിയായി. മകര വിളക്ക് മഹോത്സവങ്ങൾക്കായി ഈ മാസം 30ആം തീയതി വൈകിട്ട് നട തുറക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com