ശബരിമല സ്പോട്ട് ബുക്കിങ്: ദിവസേന 90,000 വരെ ആക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഹൈക്കോടതിയെ സമീപിക്കും

പ്രതിദിന ദർശന നിയന്ത്രണം 80,000 എന്നത് 90,000 ആക്കാമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിലപാട്.
ശബരിമല സ്പോട്ട് ബുക്കിങ്: ദിവസേന 90,000 വരെ ആക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഹൈക്കോടതിയെ സമീപിക്കും
Published on: 
Updated on: 

ശബരിമല: മണ്ഡലകാല തീർഥാടനത്തിൻ്റെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ ഇടങ്ങളിൽ സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അനുമതിക്കായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും. കൂടുതൽ ഇടങ്ങളിലെ സ്പോട്ട് ബുക്കിങ് സാധ്യത പൊലീസുമായി ചർച്ച ചെയ്തിട്ടുണ്ട്.

പ്രതിദിന ദർശന നിയന്ത്രണം 80,000 എന്നത് 90,000 ആക്കാമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിലപാട്. കൂടുതൽ സ്വാമിമാർ എത്തിയാലും ഉൾക്കൊള്ളാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ശബരിമല സ്പോട്ട് ബുക്കിങ്: ദിവസേന 90,000 വരെ ആക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഹൈക്കോടതിയെ സമീപിക്കും
ആട്ടിൻകുന്ന് പള്ളിത്തോട്ടം തർക്കം: "ടാപ്പിങ് നിരോധന ഉത്തരവിൽ ഗൂഢാലോചനയുണ്ട്", മുഖ്യമന്ത്രിക്കെതിരെ യാക്കോബായ സഭ

വെർച്വൽ ക്യൂ ബുക്കിങ്ങിലെ നിയന്ത്രണം കർശനമാക്കിയതോടെ കൂട്ടത്തോടെയുള്ള ബുക്കിങ് കുറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ സ്വാമിമാരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ നാളെ ചേരുന്ന ദേവസ്വം ബോർഡ് യോഗം എടുക്കുന്ന തീരുമാനം വൈകാതെ ഹൈക്കോടതിയെ അറിയിക്കും.