ശബരിമല നട തുറന്നു; ഇനി ശരണ നാളുകള്‍

ദിവസവും 80,000 പേര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം
ശബരിമല നട തുറന്നു; ഇനി ശരണ നാളുകള്‍
Published on: 
Updated on: 

മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇ. ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. ആയിരക്കണക്കിന് അയ്യപ്പന്‍മാരാണ് സന്നിധാനത്തേക്ക് പുറപ്പെടുന്നത്. ദിവസം 80,000 പേര്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യമാണ് ദേവസ്വം ബോര്‍ഡിന്റെയും മറ്റ് അധികൃതരുടെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഇതിനിടെ, ശബരിമലയിലെ വിരി ഷെഡ്ഡില്‍ നിന്ന് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ അനധികൃത കൂപ്പണുകള്‍ പിടിച്ചെടുത്തു. ഒരു വിരിയ്ക്ക് അമ്പത് രൂപയാണ് ഈടാക്കാന്‍ ശ്രമിച്ചത്. പിടിച്ചെടുത്തവയില്‍ തുക പ്രിന്റ് ചെയ്യാത്ത കൂപ്പണുകളും കണ്ടെത്തിയിട്ടുണ്ട്. ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.