പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരുന്ന ശബരിമലയിലെ വാജി വാഹനം കോടതിയിൽ. തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത വാജിവാഹനം എസ്ഐടി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കൊല്ലത്തെ കോടതിയിലാണ് എസ്ഐടി ഹാജരാക്കിയത്. വാജിവാഹനം വീട്ടിലുണ്ടെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു.
ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി ഒൻപതിനാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണപ്പാള്ളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്ത് ആചാരലംഘനത്തിന് കൂട്ടുനിന്നു എന്നും തട്ടിപ്പിന് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയായി എന്നുമാണ് തന്ത്രിക്കെതിരെ അറസ്റ്റ് റിപ്പോര്‍ട്ടിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നത്.
അതേസമയം, ശബരിമലയിൽ അഭിഷേക ശേഷമുള്ള നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതി നിർദേശം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.