പിറവത്ത് കേരള കോൺഗ്രസ് (എം) മത്സരിക്കും; സാബു കെ. ജേക്കബ് എൽഡിഎഫ് സ്ഥാനാർഥി

പിറവത്ത് സാബുവിന്റെ വ്യാപക സ്വാധീനമാണ് സ്ഥാനാർഥിയായി പരിഗണിക്കാനുള്ള പ്രധാന കാരണം
പിറവത്ത് കേരള കോൺഗ്രസ് (എം) മത്സരിക്കും; സാബു കെ. ജേക്കബ് എൽഡിഎഫ് സ്ഥാനാർഥി
Published on: 
Updated on: 

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം നിയോജകമണ്ഡലത്തിൽ സാബു കെ. ജേക്കബ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. അടുത്തിടെയാണ് പ്രാദേശിക പ്രശ്നങ്ങളെ തുടർന്ന് സാബു കോൺഗ്രസ് വിട്ട് സാബു കേരളകോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്. പിറവം നഗരസഭ ചെയർമാനായും പിറവം പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച സാബു, കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടികയിലെ പ്രഥമ പേരുകാരനാണ്.

പിറവത്ത് സാബുവിന്റെ വ്യാപക സ്വാധീനമാണ് സ്ഥാനാർഥിയായി പരിഗണിക്കാനുള്ള പ്രധാന കാരണം. യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ അനൂപ് ജേക്കബിന് കടുത്ത വെല്ലുവിളി ഉയർത്താൻ സാബുവിന് കഴിയുമെന്നാണ് ഇടതു മുന്നണിയുടെയും എൽഡിഎഫിന്റെയും പ്രതീക്ഷ. അതേസമയം ഓർത്തഡോക്സ് വിഭാഗക്കാരനായ സാബു കെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ യാക്കോബായ വിഭാഗത്തിന് എതിർപ്പുണ്ട്.

പിറവത്ത് കേരള കോൺഗ്രസ് (എം) മത്സരിക്കും; സാബു കെ. ജേക്കബ് എൽഡിഎഫ് സ്ഥാനാർഥി
സംഘർഷമൊഴിയാതെ പശ്ചിമേഷ്യ; ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, സ്ഥിതി വഷളാക്കി യുഎസ് ഇടപെടൽ
News Malayalam 24x7
newsmalayalam.com