ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു

പ്രസംഗം ലൈവ് ചെയ്ത ഫോണും അക്കൗണ്ടും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു
Published on: 
Updated on: 

ആലപ്പുഴ: മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കം പാളി.അന്വേഷണം അവസാനിപ്പിക്കാമെന്ന് ശുപാർശ ചെയ്യുന്ന അന്വേഷണ റിപ്പോർട്ട്‌ ക്രൈം ബ്രാഞ്ച് മേധാവി മടക്കി അയച്ചു. പ്രസംഗം ലൈവ് ചെയ്ത ഫോണും അക്കൗണ്ടും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു
എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന് ജാമ്യം

അക്കൗണ്ട് കണ്ടെത്താൻ സൈബർ സഹായം തേടാത്തത് എന്താണെന്ന് ക്രൈംബ്രാഞ്ച് മേധാവി ചോദിച്ചു. പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. തെളിവുകൾ ശേഖരിക്കാത്തതിൽ അന്വേഷണ സംഘത്തിന് വിമർശനവുമുണ്ട്. തെളിവുകൾ ശേഖരിക്കണമെന്നും അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. മല്ലപ്പള്ളിയില്‍ വച്ച് നടത്തിയ ഈ വിവാദ പ്രസംഗത്തിന് പിന്നാലെ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് ലഭിക്കുകയും, മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയുമായിരുന്നു.

ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു
പൊലീസ് അനാസ്ഥയിൽ പ്രതിഷേധം; വി. കുഞ്ഞികൃഷ്ണൻ കുത്തിയിരിപ്പ് സമരത്തിലേക്ക്
News Malayalam 24x7
newsmalayalam.com