"ഭരണസ്തംഭനം ഒഴിവാക്കണം, മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകരുത്"; കോൺഗ്രസിനോട് സമസ്ത എപി വിഭാ​ഗം

ആരെ പിന്തുണച്ചും കത്ത് നൽകിയിട്ടില്ലെന്നും മുതിർന്ന നേതാവ് അബ്ദുൾ ഹക്കിം അസ്ഹരി വ്യക്തമാക്കി
"ഭരണസ്തംഭനം ഒഴിവാക്കണം, മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകരുത്"; കോൺഗ്രസിനോട് സമസ്ത എപി വിഭാ​ഗം
Published on
Updated on

മലപ്പുറം: സംസ്ഥാനത്തെ ഭരണസ്തംഭനം ഒഴിവാക്കണമെന്ന് കോൺഗ്രസിനോട് സമസ്ത കാന്തപുരം വിഭാഗം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകരുതെന്നും ആരെ പിന്തുണച്ചും കത്ത് നൽകിയിട്ടില്ലെന്നും മുതിർന്ന നേതാവ് അബ്ദുൾ ഹക്കിം അസ്ഹരി വ്യക്തമാക്കി. മുഖ്യമന്ത്രിയാകാൻ മൂന്നുപേരും യോഗ്യരാണ്. ഇവരിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത് പാർട്ടിയാണെന്നും അബ്ദുൾ ഹക്കിം അസ്ഹരി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ആര് മുഖ്യമന്ത്രി ആയാലും സുന്നികളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ വിഷയങ്ങളിൽ സമസ്ത അഭിപ്രായം പറയില്ല. ആര് നയിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ആരായാലും സമസ്തയുടെ ആദർശത്തിന് എതിരെ വരാൻ പാടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു.

"ഭരണസ്തംഭനം ഒഴിവാക്കണം, മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകരുത്"; കോൺഗ്രസിനോട് സമസ്ത എപി വിഭാ​ഗം
"ആര് മുഖ്യമന്ത്രി ആയാലും സമസ്തയുടെ ആദർശത്തിന് എതിരെ വരാൻ പാടില്ല"; നിലപാട് വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ

അതേസമയം, മുഖ്യമന്ത്രി തർക്കത്തിൽ ബെന്നി ബെഹന്നാനോട് നേരിട്ട് ആവശ്യം ഉന്നയിച്ച് വി.ഡി. സതീശൻ അനുകൂലികൾ. വി.ഡിയെ മുഖ്യമന്ത്രിയായി ഉടൻ പ്രഖ്യാപിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. പെരുമ്പാവൂരിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുന്നതിനിടെയാണ് സംഭവം. ചർച്ചകൾ നീളുന്നതിനിടെ വയനാടും കോഴിക്കോടും രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും എതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. കെ.സി.വേണുഗോപാലിനെ പിന്തുണയ്ക്കുന്നതിൽ കേരളത്തിലെ ജനങ്ങൾ പൊറുക്കില്ലെന്നാണ് വാചകം.

News Malayalam 24x7
newsmalayalam.com