അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്: സന്ദീപ് വാര്യറെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കും

പാലക്കാട് തുടരുന്ന എസ്ഐടി സംഘമായിരിക്കും നടപടികൾ സ്വീകരിക്കുക
സന്ദീപ് വാര്യർ
സന്ദീപ് വാര്യർ
Published on
Updated on

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതിപ്പെട്ട പെൺകുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യറെ കസ്റ്റഡിയിലെടുത്തേക്കും. പാലക്കാട് തുടരുന്ന എസ്ഐടി സംഘമായിരിക്കും നടപടികൾ സ്വീകരിക്കുക. അതേസമയം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സന്ദീപ് വാര്യരുടെ ഫോൺ സ്വിച് ഓഫ്‌ ആയി. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. മനഃപ്പൂർവ്വം അതിജീവതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യർ വിശദീകരിച്ചിരുന്നു.

അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിൽ നിലവിൽ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രഞ്ജിത പുളിക്കനാണ് കേസിലെ ഒന്നാം പ്രതി. സുപ്രീംകോടതി അഭിഭാഷക അഡ്വക്കേറ്റ് ദീപ ജോസഫ്, രാഹുൽ ഈശ്വർ, എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കേസില അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

സന്ദീപ് വാര്യർ
"ഇരയുടെ ഐഡൻ്റിറ്റി മനഃപൂർവം വെളിപ്പെടുത്തിയിട്ടില്ല, ഫോട്ടോ പലരും ദുരുപയോഗം ചെയ്തു"; പ്രതികരണവുമായി സന്ദീപ് വാര്യർ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com